വാഷിങ്ടണ്‍: പിഴ ഏര്‍പ്പെടുത്താതെ റഷ്യന്‍- ഇറാന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നല്‍കിയ താത്കാലിക ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇകാര്യം അറിയിച്ചത്.
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തിന് പിന്നാലെയുള്ള എണ്ണ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു 30 ദിവസത്തെ ഇളവനുവദിച്ചത്.
റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയ ഇളവ് എപ്രില്‍ 19ന് അവസാനിക്കുമന്നും ബെസെന്റ് പറഞ്ഞു.
കടലില്‍ നിലവില്‍ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.
അമേരിക്കയുടെ നിര്‍ണായക പങ്കാളിയായ ഇന്ത്യ, ഇനിമുതല്‍ യു.എസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ആഗോള ഊര്‍ജ വിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും യുഎസ് ട്രംഷറി സെക്രട്ടറി പറഞ്ഞു.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങി തുടങ്ങിയിരുന്നു. ഇളവ് കാലാവധി കഴിയുന്നതിന് മുമ്പ് ഏകദേശം 40 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ ഇന്ത്യയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണ വാങ്ങുന്നതിനുള്ള ഇളവ് പുതുക്കില്ലെന്ന അമേരിക്കയടെ തീരുമാനം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിച്ചിരുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കുന്നതിന് സഹായിച്ചിരുന്നു.
Content Highlight: Sanctions waivers for India on Russian oil purchases will not be renewed; energy imports from the US should be increased: U. S. Treasury Secretary
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.