പുഷ്പ സിനിമയുടെ ആദ്യ ഭാഗത്തില്‍ ഏറ്റവും വലിയ ഹിറ്റ് എലമെന്റായിരുന്നു സാമന്ത അവതരിപ്പിച്ച ‘ഊ ആണ്ടവ’ എന്ന ഡാന്‍സ് നമ്പര്‍. യൂട്യൂബില്‍ 445 മില്യണിലേറെയാണ് തെലുങ്ക് ഗാനത്തിന്റെ ഇതുവരെയുള്ള കാഴ്ച്ചക്കാര്‍. മൊഴി മാറ്റിയ മറ്റുള്ള ഭാഷകളിലും കോടിക്കണക്കിനാണ് ഗാനത്തിന്റെ കാഴ്ച്ചക്കാര്‍. സിനിമയില്‍ ഈ ഗാനരംഗത്തില്‍ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്.
‘ഊ ആണ്ടവാ’ എന്ന ഗാനത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. താന്‍ എടുത്ത വെല്ലുവിളിയായിരുന്നു ‘ഊ ആണ്ടവാ’ എന്ന് ഗാനമെന്ന് സാമന്ത പറയുന്നു. ആ ഗാനം ഡാന്‍സിനെ കുറിച്ചുള്ളതല്ലെന്നും ലൈംഗികതയില്‍ അത്രയും കോണ്‍ഫിഡന്‍സ് ഉള്ളൊരു സ്ത്രീയുടെ ആറ്റിട്യൂടും കോണ്‍ഫിഡന്‍സിനെയും പറ്റിയുള്ളതാണെന്നും നടി വ്യക്തമാക്കി. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു സാമന്ത.
‘മറ്റുള്ളവര്‍ക്ക് വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപെടുന്ന ആളാണ് ഞാന്‍. എന്നെത്തന്നെ വെല്ലുവിളിക്കാന്‍ അതുപോലെത്തന്നെ എനിക്കിഷ്ടമുള്ള കാര്യമാണ്. എന്റെ ജീവിതത്തിലുടനീളം, ഞാന്‍ ഒരിക്കലും എന്നെത്തന്നെ ഒരു സുന്ദരിയായ സ്ത്രീയായി, ഹോട്ടായി കണക്കാക്കിയിട്ടില്ല.
‘ഊ ആണ്ടവാ’ എനിക്ക് എന്നെത്തന്നെ അത്തരത്തില്‍ എന്ന കാണാന്‍ കഴിയുന്ന ഒരു അവസരമായിരുന്നു. ഞാന്‍ അങ്ങനെ ഒരു ഗാനഭാഗത്ത് അതുവരെയും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സത്യമായും ഞാന്‍ എന്നെ തന്നെ വെല്ലുവിളിച്ചതാണ് ‘ഊ ആണ്ടവാ’ എന്ന ഗാനം. ആ ചലഞ്ച് ഞാന്‍ ഏറ്റെടുത്ത് ചെയ്തു. ഇനി അതുപോലൊന്ന് ചെയ്യില്ല.
ആരെങ്കിലും എന്നെ അത്രയും ഹോട്ട് ലുക്കില്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? ഞാന്‍ എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത് ക്യൂട്ട്, ബബ്ലി ആയിട്ടുള്ള ഒരു അടുത്ത വീട്ടിലെ കുട്ടിയെ പോലെയല്ലേ. ആ പാട്ട് ഒരിക്കലും ഡാന്‍സിനെ കുറിച്ചുള്ളതല്ല. അത് ലൈംഗികതയില്‍ അത്രയും കോണ്‍ഫിഡന്‍സ് ഉള്ളൊരു സ്ത്രീയുടെ ആറ്റിട്യൂടും കോണ്‍ഫിഡന്‍സിനെയും കുറിച്ചുള്ളതാണ്.
എന്നാല്‍ അതൊന്നും ഞാന്‍ അല്ലായിരുന്നു, ആ പാട്ടിന് വേണ്ടി ഞാന്‍ ആയതായിരുന്നു. എന്റെ കൂടെ ഉള്ളവരെല്ലാം അത് ചെയ്യേണ്ട എന്ന് എന്നോട് പറഞ്ഞു. ഞാന്‍ കരുതിയത്, അതുപോലുള്ള വരികള്‍ മുമ്പ് കേട്ടിട്ടില്ല, പിന്നെ ആരും എനിക്ക് ഇങ്ങനെയുള്ള ഒരു അവസരവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇത് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോട്ടിന് മുമ്പ് ഞാന്‍ 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുന്നില്‍ വിറയ്ക്കുകയായിരുന്നു. എനിക്ക് വളരെ പേടി തോന്നിയിരുന്നു,’ സാമന്ത റൂത്ത് പ്രഭു പറയുന്നു.
Content Highlight: Samantha Talks About oo antava song