സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ഒന്നാണ് സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍. മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് താരങ്ങളാണ് സ്‌പൈഡര്‍മാനായി വേഷമിട്ടത്. ഇതില്‍ എല്ലാവരുടെയും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ടോബി മഗ്വെയറിന്റെ സ്‌പൈഡര്‍മാനാണ്. മൂന്ന് ചിത്രങ്ങളില്‍ സ്‌പൈഡര്‍മാനായി വേഷമിട്ട ടോബി, 2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോവേ ഹോമിലും പ്രത്യക്ഷപ്പെട്ടിരുന്നു.
സോണി നിര്‍മിച്ച സ്‌പൈഡര്‍മാന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് സ്‌പൈഡര്‍മാന്‍ 2. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ഒരു സൂപ്പര്‍ഹീറോ ചിത്രത്തിന്റെ എല്ലാ പീക്ക് മൊമന്റുകള്‍ക്കുമൊപ്പം ഇമോഷണലി കണക്ടാക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ആ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി സ്‌പൈഡര്‍മാന്‍ 2 മാറുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രം റീ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിന്റെ എക്സ്റ്റന്‍ഡഡ് വേര്‍ഷനാണ് 4K സാങ്കേതികവിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. സെപ്റ്റംബര്‍ 24നാണ് ചിത്രം റീ റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌പൈഡര്‍മാനായി വേഷമിടുന്ന പീറ്റര്‍ പാര്‍ക്കറിന് അയാളുടെ കഴിവുകള്‍ നഷ്ടപ്പെടുകയും പിന്നീട് അത് തിരികെ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം പീറ്ററിന്റെ കാമുകി മേരി ജെയ്‌നിനെ സുഹൃത്തായ ഹാരി വിവാഹം ചെയ്യുന്നതുമൊക്കെ പ്രേക്ഷകരെ ഇമോഷണലി ഹുക്ക് ചെയ്ത ഭാഗങ്ങളാണ്. ഒപ്പം ഡോക്ടര്‍ ഒക്ടോപ്പസ് എന്ന വില്ലനുമൊത്തുള്ള ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ സിനിമാപ്രേമികള്‍ ഏറെ ആവേശത്തിലാണ്. കുട്ടിക്കാലം മനോഹരമാക്കിയ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാണ്. ത്രീ.ഡിയില്‍ ചിത്രം കാണാനാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ടോം ഹോളണ്ടാണ് നിലവില്‍ സ്‌പൈഡര്‍മാനായി വേഷമിടുന്നത്. 2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോമില്‍ മൂന്ന് കാലഘട്ടത്തിലെ സ്‌പൈഡര്‍മാന്‍ കഥാപാത്രങ്ങള്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. തിയേറ്ററുകളെ ഇളക്കിമറിച്ച ഇന്‍ട്രോയായിരുന്നു ടോബിയുടേത്. ബോക്‌സ് ഓഫീസില്‍ വണ്‍ ബില്യണ് മുകളില്‍ കളക്ഷന്‍ നേടാന്‍ നോ വേ ഹോമിന് സാധിച്ചു.
Content Highlight: Sam Raimi’s Spiderman 2 going to re release this year