| Sunday, 29th June 2025, 10:26 pm

വണ്ടി ഓടിക്കാനറിയാത്ത എൻ്റെ കൂടെ മമ്മൂക്ക ജീപ്പിൽ കയറി; അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു: സാജു നവോദയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെയും റിയാലിറ്റി ഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് സാജു നവോദയ. പാഷാണം ഷാജി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. തോപ്പിൽ ജോപ്പൻ, ആടുപുലിയാട്ടം, വെള്ളിമൂങ്ങ, ഭാസ്‌കർ ദ റാസ്‌കൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു,

ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോൾ തോപ്പിൽ ജോപ്പൻ എന്ന സിനിമയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് സാജു നവോദയ.

തോപ്പില്‍ ജോപ്പനിലേക്ക് ആദ്യം വിളിച്ചത് സംവിധായകന്‍ ജോണി ആന്റണി ആയിരുന്നെന്നും തനിക്ക് അന്ന് വണ്ടി ഓടിക്കാന്‍ അറിയില്ലായിരുന്നെന്നും സാജു പറയുന്നു.

വണ്ടി ഓടിക്കേണ്ടത് എങ്ങനെയാണെന്ന് മമ്മൂട്ടി പറഞ്ഞുതന്നെന്നും വണ്ടി ഓടിക്കാനറിയാത്ത തന്റെ കൂടെ മമ്മൂട്ടി കയറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംങ് അറിയാത്തതുകൊണ്ട് വണ്ടി ഉന്തിവിടുകയാണ് ചെയ്തതെന്നും സാജു കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോപ്പില്‍ ജോപ്പനിലേക്ക് ജോണി ആന്റണി സാറ് നേരിട്ട് വിളിച്ചതാണ്. തോപ്പില്‍ ജോപ്പന്റെ സെറ്റില്‍, എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലല്ലോ. അപ്പോള്‍ മമ്മൂക്ക പറഞ്ഞുതന്നു ജീപ്പ് ഓടിക്കേണ്ടത് എങ്ങനെയൊക്കെയാണെന്ന്. എന്നിട്ട് മമ്മൂക്ക കയറിയിരുന്നു. വേറെ ആരെങ്കിലും കയറിയിരിക്കുമോ വണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കൂടെ.

ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലെന്ന്. ഗിയര്‍ ഇടും വണ്ടി നിന്നുപോകും. ഇതുതന്നെയാണ് പരിപാടി. അവസാനം വണ്ടി ഉന്തി വിട്ടു. അല്ലാതെ ഞാന്‍ ഓടിച്ചില്ല,’ സാജു നവോദയ പറയുന്നു.

തോപ്പിൽ ജോപ്പൻ

ജോണി ആന്റണി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയസിനിമയാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടി, മംമ്ത മോഹൻദാസ്, ആൻഡ്രിയ ജെർമിയ, സലിം കുമാർ, അലൻസിയർ, സാജു നവോദയ എന്നിവരായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങൾ.

Content Highlight: Saju Navodaya Talking about Mammootty

We use cookies to give you the best possible experience. Learn more