മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍: സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്
Sports News
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍: സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th January 2020, 4:27 pm

ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്.

സ്പാനിഷ് താരം കരോലീന മാരിനോടായിരുന്നു സൈനയുടെ തോല്‍വി. 8-21, 7-21 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരിട്ടുള്ള പോരാട്ടില്‍ ഉടനീളം മാരിനായിരുന്നു മുന്നേിട്ട് നിന്നത്. ദക്ഷിണകൊറിയയുടെ ആന്‍ സി യങിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്.

നേരത്തെ പി.വി സിന്ധുവും കളിയില്‍ നിന്ന് പുറത്തായിരുന്നു. സിന്ധുവിന് പിന്നാലെ സൈനയും പുറത്തായതോടെ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു.

ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങിനോടാണ് സിന്ധുവിന്റെ പരാജയം. 16-21, 16- 21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ പരാജയം. തായ് സൂ യിങിനോടുള്ള സിന്ധുവിന്റെ പന്ത്രണ്ടാം തോല്‍വിയാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ