മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷമാണ്.
നവാഗതനായ ഫെബി ജോര്‍ജ്ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റിട്ടണ്‍& ഡയറക്ട് ബൈ ഗോഡ്. ചിത്രത്തില്‍ സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂബ് കെ. യൂസഫാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സണ്ണി വെയ്ന്‍ കോസ്റ്റിയൂം ഇട്ടു വന്നപ്പോള്‍ വല്ലാത്ത ഒരു ഓറ ഫീല്‍ ചെയ്തുവെന്ന് സൈജു കുറുപ്പ് പറയുന്നു. തങ്ങള്‍ ഷൂട്ട് ചെയ്ത കഴിഞ്ഞ് മോണിറ്ററില്‍ സണ്ണിയെ കാണുമ്പോള്‍ വല്ലാത്തൊരു ഓറ ഫീല്‍ ചെയ്തുവെന്നും ദൈവമാണെന്ന് ഒരു തോന്നല്‍ വന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു.
സണ്ണി വെയ്‌നിന്റെ താടിയും മുടിയുമൊക്കെ ഒര്‍ജിനല്‍ തന്നെയാണെന്നും അദ്ദേഹം വിഗ് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘ നമ്മള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ കാണാന്‍ പറ്റുമല്ലോ, മോണിറ്ററില്‍ സണ്ണിയെ കാണുമ്പോള്‍ തന്നെ ഒരു ഓറ ഫീല്‍ ചെയ്തിരുന്നു. മുടിയൊക്കെ വളര്‍ത്തി, താടിയൊക്കെ വെച്ചിട്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഒര്‍ജിനല്‍ മുടിയും താടിയുമാണ്. വിഗ് ഒന്നും സണ്ണി ഉപയോഗിച്ചിട്ടില്ല. പിന്നെ അവന്‍ ആ കോസ്റ്റിയൂമിലൊക്കെ വന്നപ്പോഴത്തേക്കും ഭയങ്കര ഒരു ഓറ ഫീല്‍ ചെയ്തു. ദൈവമാണെന്നുള്ളൊരു ഫീലിങ് വന്നു,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup says that he felt a strange aura when Sunny Wayne came in the costume.