| Friday, 24th April 2026, 9:07 pm

സച്ചിനും ഗെയ്‌ലുമടക്കമുള്ള വമ്പന്മാരെ ഒരുമിച്ച് വെട്ടി; സെഞ്ച്വറിയുമായി ചരിത്രനേട്ടത്തിൽ സായ്

Sudev A

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടി ഗുജറാത്ത് താരം സായ് സുദര്‍ശന്‍. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്റെ മൂന്നാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്.

ഈ സെഞ്ച്വറിക്കൊപ്പം ഐ.പി.എല്ലില്‍ പുതിയൊരു നാഴികക്കല്ലും സായ് സുദര്‍ശന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം റെക്കോര്‍ഡിട്ടത്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് സായ്.

47 ഇന്നിങ്സുകളില്‍ നിന്നുമാണ് താരത്തിന്റെ നേട്ടം. 48 ഇന്നിങ്സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നാണ് ഗുജറാത്ത് താരത്തിന്റെ കുതിപ്പ്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍, ഇന്നിങ്സുകളുടെ എണ്ണം

സായ് സുദര്‍ശന്‍-47

ക്രിസ് ഗെയ്ല്‍-48

ഷോണ്‍ മാര്‍ഷ്-52

ഋതുരാജ് ഗെയ്ക്വാദ്-57

കെ.എല്‍ രാഹുല്‍-60

യശ്വസി ജെയ്സ്വാള്‍-62

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-63

റിഷബ് പന്ത്-64

ഷെയ്ന്‍ വാട്‌സണ്‍-64

ജോസ് ബട്‌ലര്‍-65

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ തിവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സുതാര്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്.

Content Highlight: Sai Sudharsan create a new milestone in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more