| Monday, 30th June 2025, 10:52 pm

കേരളത്തിലുള്ളവര്‍ എന്റെ ആ സിനിമ കണ്ടുവെന്ന് അറിഞ്ഞതും ഞാന്‍ സന്തോഷിച്ചു: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ ആരാധകരാണ്.

മിക്ക മലയാളികളും കണ്ട ഒരു സായ് പല്ലവി ചിത്രമാണ് ഫിദ. ശേഖര് കമ്മുല രചനയും സംവിധാനവും നിര്‍വഹിച്ച ഈ തെലുങ്ക് ചിത്രം 2017ലായിരുന്നു പുറത്തിറങ്ങിയത്. സായ് പല്ലവിയോടൊപ്പം ഫിദയില്‍ നായകനായി എത്തിയത് വരുണ്‍ തേജായിരുന്നു. നടിയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഇത്.

മലയാളികള്‍ ഈ സിനിമ കണ്ടതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് സായ് പല്ലവി. നാഗ ചൈതന്യക്കൊപ്പം അഭിനയിച്ച ലവ് സ്റ്റോറി എന്ന സിനിമയിലെ ഡാന്‍സ് മിക്ക മലയാളികള്‍ക്കും ഇഷ്ടമാണെന്നും നടി പറയുന്നു.

ഈ രണ്ട് സിനിമയുടെ ക്രെഡിറ്റും സംവിധായകന്‍ ശേഖര്‍ കുമ്മലക്കാണെന്നും സായ് കൂട്ടിച്ചേര്‍ത്തു. പല്ലവിക്ക് ഇങ്ങനെയുള്ള കഴിവുകളുണ്ടെന്നും അതുകൊണ്ട് അത് ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹത്തിന് വളരെ നന്നായി അറിയാമായിരുന്നുവെന്നും നടി പറയുന്നു.

‘കേരളത്തില്‍ ഉള്ളവരെല്ലാം എന്റെ ഫിദ എന്ന സിനിമ കണ്ടിട്ടുണ്ട്. മലയാളികള്‍ ആ സിനിമ കണ്ടുവെന്ന് അറിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ലവ് സ്റ്റോറി എന്ന സിനിമയിലെ ഡാന്‍സും മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനാണ്.

ഫിദയും ലവ് സ്റ്റോറിയും സംവിധാനം ചെയ്തിരിക്കുന്നത് ഒരേ വ്യക്തിയാണ്. ശേഖര്‍ കമ്മുലയാണ് ആ സംവിധായകന്‍. പല്ലവിക്ക് ഇങ്ങനെയുള്ള കഴിവുകളുണ്ട്, അതുകൊണ്ട് അത് ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അദ്ദേഹത്തിന് വളരെ നന്നായി അറിയാം,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi Talks About Malayali Audience

We use cookies to give you the best possible experience. Learn more