അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് പല്ലവി വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.
സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കലി. ദുല്‍ഖര്‍ സല്‍മാനായിരുന്നു കലിയില്‍ നായകനായെത്തിയത്. ചിത്രത്തില്‍ താന്‍ കാര്‍ ഓടിക്കാന്‍ അറിയാത്ത ആളായാണ് അഭിനയിച്ചതെന്നും എന്നാല്‍ തനിക്ക് കാര്‍ ഓടിക്കാന്‍ അറിയാമായിരുന്നുവെന്നും സായ് പല്ലവി പറയുന്നു.
എന്നാല്‍ ദുല്‍ഖറിന് താന്‍ ഓടിക്കുമെന്ന് പറഞ്ഞപ്പോള്‍ വിശ്വാസമില്ലായിരുന്നുവെന്നും അദ്ദേഹത്തിന് തന്റെ കൂടെ വണ്ടിയിലിരിക്കാന്‍ ഭയമായിരുന്നുവെന്നും നടി പറഞ്ഞു. താന്‍ വണ്ടി ഓടിക്കുമ്പോള്‍ ദുല്‍ഖറിന്റെ കൈ എപ്പോഴും ഹാന്‍ഡ് ബ്രേക്കില്‍ ആയിരിക്കുമെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചിയോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.
‘ഞാന്‍ മലയാളത്തില്‍ കലി എന്നൊരു സിനിമ ചെയ്തിരുന്നു. അതില്‍ കാര്‍ ഓടിക്കാന്‍ അറിയാത്ത ഒരാളെ പോലെയാണ് ഞാന്‍ അഭിനയിക്കേണ്ടത്. എന്നാല്‍ സത്യത്തില്‍ എനിക്ക് കാര്‍ ഓടിക്കാന്‍ അറിയാം. എന്നാല്‍ ലൈസസ് ഇല്ല.
പക്ഷെ എനിക്ക് കാര്‍ ഓടിക്കാന്‍ അറിയാം എന്ന് എത്ര പറഞ്ഞിട്ടും ദുല്‍ഖര്‍ വിശ്വസിക്കുന്നേ ഇല്ലായിരുന്നു. ബ്രേക്ക് ഇടാന്‍ അറിയാത്തതുപോലെയെല്ലാം ഞാന്‍ അഭിനയിക്കുമ്പോള്‍ ദുല്‍ഖറിന്റെ വിചാരം എനിക്ക് ശരിക്കും ഓടിക്കാന്‍ അറിയില്ല എന്നാണ്. അദ്ദേഹത്തിന് എന്റെ കൂടെ വണ്ടിയിലിരിക്കാന്‍ ഭയങ്കര പേടിയായിരുന്നു.
ഞാന്‍ ഓടിക്കുന്ന അത്രയും സമയവും ഹാന്‍ഡ് ബ്രേക്കില്‍ കൈവെച്ചിട്ടാണ് ദുല്‍ഖര്‍ ഇരുന്നത്. വേറെ ഏതെങ്കിലും വണ്ടിയുടെ അടുത്തെത്തുന്നതുപോലെ തോന്നിയാല്‍ അദ്ദേഹം ഉടനെ ഹാന്‍ഡ് ബ്രേക്ക് ഇടും,’ സായ് പല്ലവി പറയുന്നു.
Content Highlight: Sai Pallavi Talks About Dulquer Salmaan