ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മിച്ച് അല്ലു അരവിന്ദ് അവതരിപ്പിച്ച് ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന എന്‍.സി. 23ല്‍ നായികയായി സായ് പല്ലവി. നാഗചൈതന്യ നായകനാവുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
‘ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രമാണ്. പ്രി പ്രൊഡക്ഷന്‍ ജോലികള്‍ക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിര്‍മാതാക്കള്‍ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. പി. ആര്‍.ഒ. – ശബരി
Content Highlight: Sai Pallavi as the female lead in NC23