| Tuesday, 4th March 2025, 4:57 pm

മലയാളത്തിലെ ആ യുവനടനെ വലിയ ഇഷ്ടമാണ്; സായ് അഭയങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനവും സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മാണവും ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

അനിരുദ്ധ് രവിചന്ദ്രന്‍ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും നിര്‍വഹിക്കുന്ന പടത്തിന്റെ ടീസര്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തില്‍ അനിരുദ്ധിനെ അസിസ്റ്റ് ചെയ്തത് തമിഴിലെ പുതിയ സെന്‍സേഷനായ സായ് അഭയങ്കറാണ്

ചിത്രത്തിലെ ‘ഡിസ്‌കോ’ എന്ന തീം അനിരുദ്ധിന്റെ കൂടെ ചെയ്തിരിക്കുന്നത് സായ് അഭയങ്കറാണ്. തീം ചെയ്ത് കഴിഞ്ഞയുടനെ അനിരുദ്ധ് തന്നെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും സായ് പറയുന്നു. തമിഴിലെ പ്രൊവോക്ക് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് സായ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

താന്‍ മ്യൂസിക് ചെയ്യാന്‍ കാരണക്കാരനായത് ശ്രീറാം പാര്‍ത്ഥസാരഥിയെന്ന തന്റെ ഗുരുവാണെന്നും മ്യൂസിക് എന്ന് പറയുന്നത് വളരെ ഇഷ്ടപ്പെട്ട് ചെയ്യേണ്ട കാര്യമാണെന്നും  സായ് പറഞ്ഞു.  അത് ആദ്യമായി തനിക്ക് പറഞ്ഞ് തന്നത് അദ്ദേഹമാണെന്നും സായ് പറയുന്നു.

മലയാള ഭാഷയില്‍ തനിക്ക് ക്രേസ് ഉണ്ട്, മലയാളത്തില്‍ നിന്നും തനിക്ക് പ്രൊജക്ട് കിട്ടിയിട്ടുണ്ടെന്നും അഭയ് വ്യക്തമാക്കി. ഹിന്ദി ഭാഷയില്‍ നിന്നും തനിക്ക് ഓഫര്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആരാണ് ഇഷ്ടപ്പെട്ട നടന്‍ എന്ന ചോദ്യത്തിന് മലയാളത്തിലെ നസ്ലെനെ ഇഷ്ടമാണെന്നും അഭയ് പറയുന്നു. മ്യൂസിക്കിന് വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണെന്നും എന്നാല്‍ അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നും കൂടി അഭയ് കൂട്ടിച്ചേര്‍ത്തു.

‘കൂലിയിലെ ഡിസ്‌കോ തീം ഞാനും അനിരുദ്ധും ചേര്‍ന്നാണ് ചെയ്തത്. അത് കേട്ട ശേഷം നന്നായിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ഞാന്‍ മ്യൂസിക്ക് ചെയ്യാന്‍ കാരണം എന്റെ ഗുരുവായ ശ്രീറാം പാര്‍ത്ഥസാരഥി സാറാണ്. സംഗീതം എന്നത് വളരെ ഇഷ്ടപ്പെട്ട് ചെയ്യേണ്ട കാര്യമാണെന്നാണ് അദ്ദേഹം എനിക്ക് തന്ന ഉപദേശം.

മലയാളത്തില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. ഒരുപാട് ക്രേസ് ആ ഭാഷയോട് തോന്നിയിട്ടുണ്ട്. ഒരു മലയാളസിനിമയുടെ ഓഫര്‍ വന്നിട്ടുണ്ട്. നസ്‌ലെനെ എനിക്ക് വലിയ ഇഷ്ടമാണ്. ഒരു ഹിന്ദി സിനിമയുടെ ഓഫറും വന്നിട്ടുണ്ട്. തത്കാലം മ്യൂസിക്കില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. അഭിനയത്തില്‍ താത്പര്യമില്ല,’ സായ് അഭയങ്കര്‍ പറഞ്ഞു.

Content Highlight: Sai Abhyankar saying Naslen is his favorite actor in Malayalam

Latest Stories

We use cookies to give you the best possible experience. Learn more