വെറുതെ ഇങ്ങനെയൊരു സിനിമ കാര്‍ത്തിക് സുബ്ബരാജ് എടുക്കേണ്ടതില്ല; പടത്തിന് ക്വാളിറ്റിയുണ്ട്: സാഗര്‍ സൂര്യ
Malayalam Cinema
വെറുതെ ഇങ്ങനെയൊരു സിനിമ കാര്‍ത്തിക് സുബ്ബരാജ് എടുക്കേണ്ടതില്ല; പടത്തിന് ക്വാളിറ്റിയുണ്ട്: സാഗര്‍ സൂര്യ
ഐറിന്‍ മരിയ ആന്റണി
Thursday, 29th January 2026, 6:32 pm

വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ ഗണപതി, സാഗര്‍ സൂര്യ, തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പ്രകമ്പനം. പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസ് അവരിപ്പിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

നവാഗതനായ ശ്രീഹരി വടക്കനാണ് പ്രകമ്പനത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രകമ്പനം.

പ്രകമ്പനം/Theatrical poster

ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍ സൂര്യ. സിനിമയുടെ തിരക്കഥ തന്നെയാണ് പ്രകമ്പനത്തിലക്ക് തന്നെ ആകര്‍ഷിച്ചതെന്ന്് സാഗര്‍ സൂര്യ പറയുന്നു.

‘സംവിധായകനും എഴുത്തുകാരനും എല്ലാവരും നല്ല രീതിയില്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്കം മുതല്‍ അവസാനം വരെ വളരെ ആസ്വദിച്ചാണ് പ്രകമ്പനം ചെയ്തത്. എല്ലാ സിനിമകളും അങ്ങനെ ആസ്വദിക്കാന്‍ പറ്റണമെന്നില്ല.

അത് സിനിമയുടെ സബ്ജക്ടിനെ ആശ്രയിച്ചിരിക്കും. ഇതൊരു ഹ്യൂമര്‍ സിനിമ ആയതുകൊണ്ട് അതിന്റേതായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ എല്ലാ കോമഡി സിനിമകളിലും ഈയൊരു അന്തരീക്ഷം ലഭിക്കണമെന്നില്ല. മറ്റുള്ള കാര്യങ്ങള്‍ പ്രേക്ഷകര്‍ പറയട്ടെ,’ സാഗര്‍ സൂര്യ പറയുന്നു.

പണി എന്ന സിനിമ കഴിഞ്ഞിട്ട് തനിക്ക് ഒരുപാട് സിനിമകള്‍ വന്നുവെന്നും അതില്‍ താന്‍ തിരഞ്ഞെടുത്ത സിനിമയാണ് പ്രകമ്പനമെന്നും നടന്‍ പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജിനെ പോലുള്ള ഒരു സംവിധായകന്‍ ഈ സിനിമ ഏറ്റെടുക്കാന്‍ തയ്യാറായെന്നും അത് സിനിമയുടെ ക്വാളിറ്റി കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും കാണാതെ ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ അവര്‍ നില്‍ക്കില്ലെന്നും സാഗര്‍ സൂര്യ കൂട്ടി കൂട്ടിച്ചേര്‍ത്തു.

യുവാക്കളുടെ ഹോസ്റ്റല്‍ ജീവിതവും സൗഹൃദവും പശ്ചാത്തലമാകുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, കലാഭവന്‍ നവാസ് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ശീതള്‍ ജോസഫാണ് സിനിമയില്‍ നായികയായെത്തുന്നത്. സിനിമ നാളെ തിയേറ്ററുകളിലെത്തും.

ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് സാഗര്‍ സൂര്യ. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കുരുതി പണി തുടങ്ങിയ സിനിമകളുടെ ശ്രദ്ധിക്കപ്പെട്ടു.

Content Highlight:  Sagar Surya talks about the movie Prakambanam

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.