വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അമീന്‍ എന്നിവര്‍ പ്രധാനവേങ്ങളിലെത്തിയ ഈ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു.
വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അമീന്‍ എന്നിവര്‍ പ്രധാനവേങ്ങളിലെത്തിയ ഈ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു.
ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ സിനിമ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസാണ് നിര്‍മിച്ചത്. ചിത്രത്തില്‍ സാഗര്‍ സൂര്യ അവതരിപ്പിച്ച പുണ്യാളന്‍ എന്ന കഥാപാത്രം വലിയ രീതയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷവും സാഗറിന്റെ പെര്‍ഫോമന്‍സ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

ഇപ്പോഴിതാ പുണ്യാളാന്‍ എന്ന കഥാപാത്രമാവാന്‍ താന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് മനസ് തുറക്കുകയാണ സാഗര്‍ സൂര്യ. ഈ കഥാപാത്രം കിട്ടിയപ്പോള്‍ മുതല്‍ തന്റേതായ രീതിയില്‍ ഒരു പഠനം നടത്തിയെന്നും ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് മൂന്നുമാസത്തെ അഭിനയക്കളരിയുടെ ഭാഗമായിരുന്നുവെന്നും നടന്‍ പറഞ്ഞു.
‘മല്ലിക ചേച്ചിയുടെ രീതിയില്‍ സംസാരിക്കാന്‍ വേണ്ടി അവരുടെ കുറേ വീഡിയോകള്‍ കണ്ടു. നേരിട്ട് സംസാരിക്കുകയും ചെയ്തു. ആക്ഷന്‍ സീക്വന്‍സ് ചെയ്യാനായി കളരി അഭ്യസിച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ തന്നെ തിരക്കഥ വായിച്ച് സംഭാഷണങ്ങള്‍ മനഃപാഠമാക്കിയിരുന്നു. ഒഴിവുസമയങ്ങളില്‍ അതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

ഇപ്പോഴും ഏത് ഉറക്കത്തില്‍ ചോദിച്ചാലും ആ പ്രസംഗം ഞാന്‍ പറയും. ഇങ്ങനെ പഠിക്കാന്‍ എനിക്കിഷ്ടമാണ്. തിയേറ്ററില്‍ ഈ രംഗം വന്നപ്പോള്‍ നല്ല ചിരി ഉണ്ടായിരുന്നു. പിന്നെ ചിതാഭസ്മത്തിന്റെ സീനും. ആ സീനില്‍ യഥാര്‍ത്ഥത്തില്‍ മുക്കില്‍ വലിച്ചത് ഗ്ലൂക്കോസ് പൊടിയായിരുന്നു,’ സാഗര്‍ സൂര്യ പറഞ്ഞു.
പല വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമായതുകൊണ്ട് നല്ല രീതിയില്‍ തയ്യാ റെടുത്തിരുന്നുവെന്നും അതിന് നല്ല ഫലം കിട്ടിയെന്നും നടന്‍ പറഞ്ഞു. എല്ലാ അഭിനേതാക്കള്‍ക്കും എപ്പോഴും ഇത്തരം കഥാപാത്രം കിട്ടില്ലെന്നും അത് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത് സന്തോഷമുണ്ടാക്കുന്നുവെന്നും സാഗര്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം നേടുകയും ചെയ്ത നടനാണ് സാഗര്‍ സൂര്യ. 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് ബ്രേക്ക് ത്രൂവായത് ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ എത്തിയ പണി എന്ന സിനിമയാണ്.
Content Highlight: Sagar Surya says he memorized the speech scene in Prakambaman