1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആണ് ഗെയിംസ് റെക്കോര്‍ഡോടെ സാജന്റെ സ്വര്‍ണനേട്ടം. സൈക്ലിംഗിലെ 40 കി.മി ക്രൈറ്റീരിയം വിഭാഗത്തിലായിരുന്നു ലിഡിയയുടെ സ്വര്‍ണ്ണം. ഇന്ത്യയുടെ തന്നെ മനോരമാ ദേവിക്കാണ് ഈ വിഭാഗത്തില്‍ വെള്ളി. വനിതകളുടെ 400 മീറ്ററില്‍ സയാനി ഘോഷും സ്വര്‍ണം നേടി. ഈ ഇനത്തിലും ഇന്ത്യയ്ക്ക് തന്നെയാണ് സ്വര്‍ണം. ഭരോദ്വഹനത്തിലും ഇന്ത്യ ഇന്ന് രണ്ട് സ്വര്‍ണം നേടി.
ആറ് സ്വര്‍ണം നേടി ശ്രീലങ്കയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും പാകിസ്ഥാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.