ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. നേരത്തെ പ്രസിഡന്റായിരുന്ന റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി സച്ചിന്‍ എത്തുമെന്ന് നേരത്തെ അബ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഔദ്യോഗിക പ്രസ്ഥാവനയിലൂടെയാണ് സച്ചിന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ആര്‍.എസ്.ടി വ്യക്തമാക്കിയത്.
‘മിസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയോ നാം നിര്‍ദേശം ചെയ്യുകയോ ചെയ്തതായി. റിപ്പോര്‍ട്ടുകളും കിംവതന്തികളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അത്തരമൊരു സംഭവം ഇല്ലെന്ന് വ്യക്തമായി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, എസ്.ആര്‍.ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഏഷ്യാ കപ്പില്‍ ഇന്ത്യ യു.എ.ഇയ്‌ക്കെതിരെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ക്രിക്കറ്റ് ലോകം. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പാകിസ്ഥാനെതിരെയുള്ള മത്സരം സെപ്റ്റംബര്‍ 14നാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.
Content Highlight: Sachin Tendulkar will not contest for the post of BCCI President