ആ 241 റണ്‍സ്, സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നെ പറയാനുള്ളൂ: ലാറ
Cricket
ആ 241 റണ്‍സ്, സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നെ പറയാനുള്ളൂ: ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th April 2020, 3:03 pm

കരീബിയ: ഓസ്‌ട്രേലിയ്‌ക്കെതിരെ പുറത്താകാതെ നേടിയ 241 റണ്‍സാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

’16-ാം വയസില്‍ തുടങ്ങി നീണ്ട 24 വര്‍ഷക്കാലം ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അവിശ്വസനീയമാണത്. തന്റെ കരിയറിലുടനീളം ഒരുപാട് മികച്ച ഇന്നിംഗ്‌സുകള്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ സച്ചിന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ പുറത്താകാതെ നേടിയ 241 റണ്‍സിനോളം അച്ചടക്കവും അര്‍പ്പണമനോഭാവവുമുള്ള ഒരു ഇന്നിംഗ്‌സ് വേറെയില്ല’, ലാറ പറഞ്ഞു.

ആ അച്ചടക്കം പോലെ നമ്മള്‍ കൊവിഡിനെ നേരിടണമെന്നും ലാറ സാന്ദര്‍ഭികമായി പറഞ്ഞു.


2004 ലെ ഓസീസ് പര്യടനത്തിലായിരുന്നു സച്ചിന്റെ ലാറ സൂചിപ്പിച്ച ഇന്നിംഗ്‌സ്. 436 പന്തിലാണ് സച്ചിന്‍ 241 റണ്‍സ് നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സച്ചിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റിന് 705 റണ്‍സാണ് ഇന്ത്യ നേടിയത്. മത്സരം സമനിലയിലാണ് അവസാനിച്ചത്.

സിഡ്‌നി ടെസ്റ്റിന് മുന്‍പുള്ള മത്സരങ്ങളിലെല്ലാം സച്ചിന്‍ ഫോം ഔട്ടായിരുന്നു. തുടര്‍ച്ചയായി കവര്‍ ഡ്രൈവ് ഷോട്ടില്‍ സച്ചിന്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ സിഡ്‌നി ടെസ്റ്റില്‍ കവര്‍ ഡ്രൈവിന് ശ്രമിക്കാതെയായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ് എന്നതും ശ്രദ്ധേയമാണ്.

200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്‍ നേടിയത്.

WATCH THIS VIDEO: