അസാധ്യനായ കളിക്കാരനാണയാള്‍; ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ഓള്‍റൗണ്ടര്‍ ഈ താരമാണെന്ന് സച്ചിന്‍
Cricket
അസാധ്യനായ കളിക്കാരനാണയാള്‍; ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ഓള്‍റൗണ്ടര്‍ ഈ താരമാണെന്ന് സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th July 2020, 5:08 pm

മുംബൈ: ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും സജീവമാകുകയാണ്. കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് ക്രിക്കറ്റിനെ വീണ്ടും സജീവമാക്കുന്നത്.

ഇന്ന് കളി ആരംഭിക്കുന്നതിന് മുന്‍പ് വിശകലനത്തിനായി 100 എം.ബി ആപ്പ് വഴി ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും എത്തിയിരുന്നു.

ഇവരുടെ സംഭാഷണത്തിനിടെ സച്ചിന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം.

ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ ഓള്‍റൗണ്ടറാണ് ഹോള്‍ഡര്‍ എന്നാണ് സച്ചിന്റെ നിരീക്ഷണം.

‘ഹോള്‍ഡര്‍ ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ഓള്‍റൗണ്ടറാണ്. ഫീല്‍ഡിംഗാണെങ്കില്‍ അദ്ദേഹം ഏത് നിമിഷം വേണമെങ്കിലും മൂന്ന് വിക്കറ്റെടുത്തേക്കുമെന്ന് തോന്നും. ബാറ്റിംഗിനിറങ്ങിയാല്‍ നിര്‍ണായകമായ 50-55 റണ്‍സെടുക്കുകയും ചെയ്യും. അസാധ്യനായ കളിക്കാരനാണ് അദ്ദേഹം’, സച്ചിന്‍ പറഞ്ഞു.

ജോ റൂട്ടിന് പകരം ഇംഗ്ലണ്ടിനെ നയിക്കുന്ന ബെന്‍ സ്റ്റോക്‌സും സമീപകാല ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറാണെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ