ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട്; ദൈവത്തെപ്പോലും വെറുതെ വിട്ടില്ല: സുപ്രീം കോടതി
India
ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട്; ദൈവത്തെപ്പോലും വെറുതെ വിട്ടില്ല: സുപ്രീം കോടതി
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 12:27 pm

തിരുവനന്തപുരം: ശബരിമലയിൽ നടന്നിട്ടുള്ളത് വലിയ ക്രമക്കേടാണെന്നും ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നും സുപ്രീം കോടതി.

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

തനിക്കെതിരായി ഹൈക്കോടതിയുടെ നിന്നുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.പി ശങ്കരദാസ് സുപ്രീം കോടതിയെ സമീപിച്ചത്.

എസ്.ഐ. ടിക്ക് കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്‌ചകൂടിയാണ് സമയം നീട്ടിയത്. എസ്.ഐ.ടി തന്നെയാണ് ദേവസ്വം ബെഞ്ചിനോട് സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ടത്.

ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ.വി ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചാണ് സമയം അനുവദിച്ചത്. ഇതിനിടയിൽ ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

Content Highlight: What happened in Sabarimala was a major irregularity: Supreme Court

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.