കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനഷ്ടക്കേസിലാണ് കോടതിയിൽ വി.ഡി സതീശൻ നിലപാട് മാറ്റിയത്.
വ്യക്തിപരമായ ആരോപണമല്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സതീശന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മാനനഷ്ടമുണ്ടായെങ്കിൽ അതിന് തെളിവ് എവിടെയെന്നും അഭിഭാഷകൻ ചോദിച്ചു.
വ്യക്തിപരമായ ആരോപണമല്ല നടത്തിയത്. സ്വർണപ്പാളി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നടക്കമുള്ള വാദങ്ങളാണ് അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.
തന്റെ ആരോപണം മൂലം കടകംപള്ളിക്കുണ്ടായ മനനഷ്ടമെന്താണെന്നും എത്രപേർ അദ്ദേഹത്തെ സംശയിച്ചെന്നുമുള്ളതിന് തെളിവുകൾ ഹാജരാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കേസ് തുടർവാദത്തിനായി ഈ മാസം 29ലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
പരാതി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നും സമാനമായ വാർത്തകൾ നൽകിയത് മാധ്യമങ്ങൾക്കെതിരെ കേസെടുക്കാതെ സതീശനെതിരെ മാത്രം നടപടി സ്വീകരിച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും അഭിഭാഷകൻ വാദിച്ചു.
Content Highlight: He did not say that the gold coins were sold or that Kadakampally was involved; V.D. Satheesan changes his stance