തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി).
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പി.എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. കൊല്ലത്തെ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും എസ്.ഐ.ടി പറയുന്നു. അതേസമയം ഏത് സമയവും അറസ്റ്റുണ്ടാവുമെന്നും സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിന് കാരണമെന്നും കാണിച്ച് പി.എസ് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഭക്തജനങ്ങളെ,
2025ല്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്?
2019ലെ ശബരിമല സ്വര്‍ണകൊള്ള കേസ് പുറത്തുവരാന്‍ നിമിത്തമായി മാറുകയും സത്യസന്ധതമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോര്‍ഡിനെയും ഇപ്പോള്‍ പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. ഈ നീക്കത്തിന് പിന്നില്‍ ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദമാണെന്ന് പറയേണ്ടതില്ലല്ലോ.
Content Highlight: Sabarimala Gold Theft: Former Travancore Devaswom Board President P.S. Prashanth in SIT Custody.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.