തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ സി.പി.ഐ.എം ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മുതിർന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ചിലെ ഉന്നതനുമാണ് നിയമനത്തിന് പിന്നിലെന്നും ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്.ഐ.ടിയിൽ നുഴഞ്ഞുകയറാനും വിവരങ്ങൾ ചോർത്താനുമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
സി.ഐമാരെ നിയോഗിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.ടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
Content Highlight: Sabarimala gold theft: Attempt to sabotage investigation, says VD Satheesan