ശബരിമല സ്വര്‍ണകൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
Kerala
ശബരിമല സ്വര്‍ണകൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
നിഷാന. വി.വി
Saturday, 13th June 2026, 7:35 am

കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം.

അര്‍ബുദ ബാധിനായ അദ്ദേഹം മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റില് ഓഫീസറായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ഒന്നിച്ച് അറസ്റ്റിലായ അദ്ദേഹം 90 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചിരുന്നു.

എന്നാല്‍ 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐയടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.കേസില്‍ ആദ്യം ജാമ്യം ലഭിക്കുന്ന പ്രതികൂടിയായിരുന്നു മുരാരി ബാബു.

2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പുറത്തു കടത്തി സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ്.

സ്വര്‍ണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താന്‍ എഴുതി നല്‍കിയാല്‍ മാത്രം കാര്യങ്ങള്‍ തീരുമാനമാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നല്‍കാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി.

Content Highlight: Sabarimala gold robbery case accused Murari Babu passes away

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.