ശബരിമല സ്വർണക്കൊള്ള; പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ: മുഖ്യമന്ത്രി
Kerala
ശബരിമല സ്വർണക്കൊള്ള; പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ: മുഖ്യമന്ത്രി
ശ്രീലക്ഷ്മി എ.വി.
Thursday, 1st January 2026, 6:21 pm

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ആക്ഷേപം ഉന്നയിക്കുന്നത് സ്വഭാവമാക്കിയ ചിലരുണ്ടെന്നും അവർക്ക് മറുപടി പറഞ്ഞാൽ മാത്രം തീരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂരെന്നും അദ്ദേഹം ചോദിച്ചു.

പോറ്റിയെ കേറ്റിയെ എന്നല്ലേ പറഞ്ഞത്, ആദ്യം കേറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധിയെ പോലെ അതിപ്രാധാന്യമുള്ള സുരക്ഷിതത്വം ഇന്ത്യയിൽ ലഭ്യമാകുന്ന രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് എങ്ങനെയാണ് ഇവരെത്തിപ്പെട്ടതെന്നും അതിൽ അവരുടെ പങ്കെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘താൻ അതിൽ പങ്കുള്ള ആളല്ലെന്നും തന്നെ വിളിച്ചിട്ട് പോയതെന്നും അടൂർ പറഞ്ഞിരുന്നു. അങ്ങനെ വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് ഇവരെല്ലാം ഒന്നിച്ച് എത്തിപ്പെട്ടത്. ഇതിനല്ലേ മറുപടി പറയേണ്ടത്,’ പിണറായി വിജയൻ പറഞ്ഞു.

എസ്.ഐ.ടി അന്വേഷണം നടത്തുന്നത് നല്ല നിലയിലാണെന്നും കൃത്യമായ രീതിയിൽ അന്വേഷണം നടക്കട്ടെയെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Sabarimala gold loot; Is Adoor the person who should go if called to court: Chief Minister

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.