ഓവറിലെ ആദ്യ പന്തില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ, രണ്ടാം പന്ത് മിഡ്‌വിക്കറ്റിന് മുകളിലൂടെയും മൂന്നാം പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും അതിര്‍ത്തി കടത്തി.
നാലാം പന്തില്‍ ഫോറടിച്ച് ബെയര്‍സ്‌റ്റോ അടുത്ത രണ്ട് പന്തുകളും സിക്‌സറിന് പറത്തി ടീം സ്‌കോറും പാര്‍ട്ണര്‍ഷിപ്പും 150 കടത്തി. ക്യാപ്റ്റന്‍ കേശവ് മഹാരാജിന്റെ ഓവറില്‍ ആകെ പിറന്നത് 34 റണ്‍സായിരുന്നു.
അധികം വൈകാതെ ഇരുവരും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തുക്കയും ചെയ്തു.
താരത്തിന്റെ ഈ വെടിക്കെട്ട് ഇത്തവണ ഐ.പി.എല്ലില്‍ കാണാന്‍ സാധിക്കില്ല എന്നതാണ് ആരാധകരെ പാടെ നിരാശരാക്കുന്നത്. ഡിസംബറില്‍ നടന്ന ഐ.പി.എല്‍ 2026 താരലേലത്തില്‍ ഒരു ടീമും ഇംഗ്ലീഷ് സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല.
രോഹിത് ശര്‍മയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സില്‍
ഐ.പി.എല്‍ 2025ല്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. പരിക്കേറ്റ വില്‍ ജാക്‌സിന് പകരക്കാരനായാണ് മുംബൈ ബെയര്‍സ്‌റ്റോയെ ടീമിലെത്തിച്ചത്. പുതിയ സീസണിനായുള്ള താര ലേലത്തിന് മുമ്പായി ടീം ബെയര്‍സ്റ്റോയെ കൈവിടുകയും ചെയ്തു.
എന്നാല്‍ ഇതേ മത്സരത്തില്‍ ബെയര്‍സ്റ്റോക്കൊപ്പം ചേര്‍ന്ന് വെടിക്കെട്ട് നടത്തിയ ക്വിന്റണ്‍ ഡി കോക്ക് ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
അടിസ്ഥാന വിലയായ ഒരു കോടിക്കാണ് പ്രോട്ടിയാസ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ പള്‍ട്ടാന്‍സ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഡി കോക്കായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.