| Tuesday, 28th October 2025, 8:16 pm

ചരിത്രനേട്ടം ടീമിലില്ലാത്തവന് മാത്രം; സഞ്ജുവടക്കമുള്ളവര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. മനൂക ഓവലാണ് വേദി.

ഈ പരമ്പരയില്‍ ക്യാപ്റ്റനടക്കം ടീമിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ലക്ഷ്യം വെക്കാവുന്ന ഒരു ചരിത്ര നേട്ടവുമുണ്ട്, ഓസ്‌ട്രേലിയക്കെതിരായ ടി-20 സെഞ്ച്വറി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേയൊരു താരത്തിന് മാത്രം സാധിച്ച നേട്ടമാണിത്.

2023ല്‍ ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടത്തിലെത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 123 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.

ഋതുരാജ് ഗെയ്ക്വാദ്

നാളെ ആരംഭിക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാന്‍ മാത്രമല്ല, ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യയ്ക്കും സംഘത്തിനും മുമ്പിലുണ്ട്. പരമ്പരയിലെ അഞ്ച് മത്സരത്തില്‍ ഏതെങ്കിലുമൊന്നില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡും പിറവിയെടുക്കും.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടി-20 സ്‌കോര്‍ എന്ന റെക്കോഡിനും അവസരമുണ്ട്. ഇതിനായി 124 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ നേടേണ്ടത്.

ബ്രൂട്ടല്‍ ഹിറ്റേഴ്‌സായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, നിലവില്‍ ഫോമില്‍ അല്ലെങ്കില്‍ കൂടിയും കമ്പക്കെട്ടിന് തിരികൊളുത്താന്‍ പോന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങി ഈ റെക്കോഡ് നേട്ടത്തിലെത്താന്‍ സാധ്യതയുള്ള താരങ്ങളും ഏറെയാണ്.

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരിയില്‍ ഇതുവരെ നാല് താരങ്ങള്‍ മാത്രമാണ് സെഞ്ച്വറി നേടിയത്. ഇതില്‍ മൂന്നും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഇതില്‍ മൂന്ന് പേരുടെ സെഞ്ച്വറിയും പിറവിയെടുത്തത് ഇന്ത്യന്‍ മണ്ണിലാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 124 (71) – സിഡ്‌നി – 2016

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 113* (55) – ബെംഗളൂരു – 2019

ജോഷ് ഇംഗ്ലിസ് – ഓസ്‌ട്രേലിയ – 110 (56) – വിശാഖപട്ടണം – 2023

ഋതുരാജ് ഗെയ്ക്വാദ് – ഇന്ത്യ – 123* (57) – ഗുവാഹത്തി – 2023

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 104* (48) – ഗുവാഹത്തി – 2023

ഷെയ്ന്‍ വാട്‌സണ്‍ | ഋതുരാജ് ഗെയ്ക്വാദ് | ഗ്ലെന്‍ മാക്‌സ്‌വെല്‍ | ജോഷ് ഇംഗ്ലിസ്

ഗെയ്ക്വാദ് സെഞ്ച്വറി നേടിയ അതേ മത്സരത്തില്‍ തന്നെയാണ് മാക്‌സ്‌വെല്ലും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മാക്‌സിയുടെ കരുത്തില്‍ ഓസീസ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഋതുരാജ് ഗെയ്ക്വാദ് | ഗ്ലെന്‍ മാക്‌സ്‌വെല്‍

ഈ പരമ്പരയില്‍ പിറക്കുന്ന എണ്ണമറ്റ റെക്കോഡുകള്‍ക്കും പരമ്പര വിജയത്തിനുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേത്വം വഹിക്കുന്ന ടി-20 ലോകകപ്പ് വരാനിരിക്കുന്നു എന്നതിനാല്‍ തന്നെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ടി-20 പരമ്പര

ആദ്യ ടി-20 – ഒക്ടോബര്‍ 29 – മനൂക ഓവല്‍, കാന്‍ബെറ

രണ്ടാം ടി-20 – ഒക്ടോബര്‍ 31 – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

മൂന്നാം ടി-20 – നംവബര്‍ രണ്ട് – ഹൊബാര്‍ട്ട്

നാലാം ടി-20 – നവബര്‍ ആറ് – ഗോള്‍ഡ് കോസ്റ്റ്

അവസാന ടി-20 – നവംബര്‍ എട്ട് – ദി ഗാബ, ബ്രിസ്ബെയ്ന്‍

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: Ruturaj Gaikwad is the only Indian scored T20I century against Australia

Latest Stories

We use cookies to give you the best possible experience. Learn more