| Tuesday, 5th May 2026, 8:04 pm

നഷ്ടമായത് 21 എണ്ണം! സഞ്ജു 18 തവണ നേരിട്ട നിർഭാഗ്യത്തിൽ ചെന്നൈ നായകൻ

സുദേവ് എ

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ക്യാപിറ്റല്‍സിന്റെ തട്ടകമായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേല്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ഈ മത്സരത്തിലും ടോസ് നഷ്ടമായതോടെ ക്യാപ്റ്റനായുള്ള ആദ്യ 29 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടമാവുന്ന ക്യാപ്റ്റനായും ഋതുരാജ് ഗെയ്ക്വാദ് മാറി. ആദ്യ 29 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 21 തവണയാണ് ചെന്നൈ നായകന് ടോസ് നഷ്ടമായത്. 20 തവണ ഈ നിര്‍ഭാഗ്യം തേടിയെത്തിയ കെ.എല്‍ രാഹുലാണ് ഗെയ്ക്വാദിന്റെ പുറകിലുള്ളത്. ശുഭ്മന്‍ ഗില്ലിന് 19 തവണയും സഞ്ജു സാംസണ് 18 തവണയും ടോസ് നഷ്ടമായി.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

അതേസമയം പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.  കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എത്തുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെയിങ് ഇലവൻ

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡെവാൾഡ് ബ്രെവിസ്, ജെയ്മി ഓവർട്ടൺ, അകീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കാംബോജ്, മുകേഷ് ചൗധരി, ഗുർജപ്‌നീത് സിങ്.

ദൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ

കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാത്തും നിസ്സങ്ക, കരുൺ നായർ, ട്രിസ്റ്റൻ സ്റ്റബ്സ്, നിതീഷ് റാണ, അക്‌സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി. നടരാജൻ.

Content Highlight: Ruturaj Gaikwad create a unwanted record as a captain in IPL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more