ക്രൊയേഷ്യന്‍ താരം വിദയെ കൂവി റഷ്യന്‍ ആരാധകര്‍
World cup 2018
ക്രൊയേഷ്യന്‍ താരം വിദയെ കൂവി റഷ്യന്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th July 2018, 8:17 am

സോചി: ഇന്നലെ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടും ക്രൊയേഷ്യന്‍ താരത്തെ കൂവി റഷ്യന്‍ ആരാധകര്‍. ക്രൊയേഷ്യന്‍ പ്രതിരോധ താരം വിദയെ ആണ് റഷ്യന്‍ ആരാധകര്‍ കൂവിയത്.

കഴിഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ റഷ്യയെ തോല്‍പ്പിച്ച ശേഷം ഉക്രൈന്‍ അനുകൂല മുദ്രവാക്യം മുഴക്കിയതിനാണ് വിദയെ കൂവി റഷ്യന്‍ ആരാധകര്‍ പ്രതിഷേധിച്ചത്.

റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച മത്സരത്തില്‍ വിദ ഒരു ഗോള്‍ നേടിയിരുന്നു. മുന്‍പ് ഉക്രൈന്‍ ക്ലബ് ഡൈനാമോ കീവിന്റെ താരമായ വിദ “ഗ്ലോറി ഫോര്‍ ഉക്രൈന്‍” എന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്ത് വിട്ട വീഡിയോയിലൂടെ മുഴക്കിയത്.


ALSO READ: ചരിത്രമെഴുതി ക്രൊയേഷ്യന്‍ പട; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ -വീഡിയോ


ഉക്രൈനിലെ റഷ്യന്‍ വിരോധികളുടെ മുദ്രാവാക്യമാണിത്. പഴയ യു.എസ്.എസ്.ആറിന്റെ ഭാഗമായ ഉക്രൈനും റഷ്യയും കാലങ്ങളായി പ്രശ്‌നത്തിലാണ്. സംഭവത്തില്‍ വിദയെ ഫിഫ താക്കീത് ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരെ ഉള്ള മത്സരത്തില്‍ വിദയെ റഷ്യന്‍ ആരാധകര്‍ കൂവിയത്. എങ്കിലും ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറി. ഫ്രാന്‍സാണ് ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍.