| Tuesday, 18th February 2020, 5:56 pm

ജര്‍മന്‍ ക്ലാസിക് 'റണ്‍ ലോല റണ്‍'ഹിന്ദിയിലേക്ക്; നായികയായി തപ്‌സി പന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന്റെ നേതൃനിരയില്‍ സ്ഥാനം ഉറപ്പിക്കുന്ന നടി തപ്‌സി പന്നു തന്റെ അടുത്ത ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവിട്ടു.

ജര്‍മന്‍ സിനിമയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘റണ്‍ ലോല റണ്‍’എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് താരം അടുത്തതായി എത്തുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റണ്‍ ലോല റണ്‍.

‘ലൂപ് ലപേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സോണി പിക്‌ച്ചേഴ്‌സും എല്ലിപ്‌സിസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തപ്‌സി പന്നുവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘മര്‍ദാനി’ ഫെയിം താഹിര്‍ രാജ് ഭാസിനാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ലൂപ് ലപേട്ട’യെക്കുറിച്ചുള്ള വിവരങ്ങള്‍ തപ്‌സി പന്നു ട്വീറ്റ് ചെയ്യുകയായിരുന്നു. നല്ല തിരക്കഥകള്‍ക്കായി താന്‍ കൊതിച്ചിരിക്കുകയാണെന്നും അത്തരത്തിലുള്ള ഒന്നാണ് വരാനിരിക്കുന്ന ‘ലൂപ് ലപേട്ട’യെന്നും നടി ട്വിറ്ററില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രം 2021 ജനുവരി 29നാണ് തിയറ്ററുകളിലെത്തുക.

Latest Stories

We use cookies to give you the best possible experience. Learn more