ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് രജിനിയുടെ പുതിയ ചിത്രത്തിന് സംവിധായകനെ ലഭിച്ചത്. കമല്‍ ഹാസനും രജിനികാന്തും ഒന്നിക്കുന്ന തലൈവര്‍ 173ന്റെ സംവിധായകരുടെ പേരുകള്‍ പല തവണയാണ് മാറിമാറി വന്നത്. ലോകേഷ് കനകരാജ്, കാര്‍ത്തിക് സുബ്ബരാജ്, നെല്‍സണ്‍ എന്നിങ്ങനെ പല പേരുകള്‍ കേട്ട് ഒടുവില്‍ സുന്ദര്‍ സിയെ ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹവും പിന്മാറി. നിലവില്‍ സിബി ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഏറെക്കാലത്തിന് ശേഷം സിമ്പിളായൊരു കഥയില്‍ രജിനി നായകനാകുന്നു എന്നായിരുന്നു ആദ്യം കേട്ട റൂമറുകള്‍. ഫാമിലി മാന്‍ ഇമേജില്‍ രജിനിയെ കാണാനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തലൈവര്‍ 173യുടെ കാര്യത്തില്‍ വീണ്ടും പ്രതിസന്ധികള്‍ നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിനായി സിബി ഒരുക്കിയ കഥയില്‍ രജിനിക്ക് തൃപ്തി പോരെന്നാണ് വലൈപ്പേച്ചിന്റെ റിപ്പോര്‍ട്ട്. ആദ്യം ഒരുക്കിയ കഥയില്‍ മാറ്റം വരുത്തി, ധുരന്ധര്‍ പോലൊരു ചിത്രമാണ് വേണ്ടതെന്ന് രജിനി ആവശ്യപ്പെട്ടെന്നും വലൈപ്പേച്ച് പറയുന്നു. സംവിധായകന്‍ ഇക്കാരം കൊണ്ട് പ്രതിസന്ധിയിലാണെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍ തലൈവര്‍ 173യുടെ അനിശ്ചിതത്വത്തിന് കാരണം ഇതല്ലെന്നും തെലുങ്കിലെ മറ്റൊരു പ്രൊഡക്ഷന്‍ ഹൗസാണെന്നും അഭ്യൂഹങ്ങളുണ്ട്. ആദ്യചിത്രമായ ഡോണിന് ശേഷം സിബി ഒരു തെലുങ്ക് ചിത്രം കമ്മിറ്റ് ചെയ്‌തെന്നും അതിനായി അഡ്വാന്‍സ് വാങ്ങിയെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ തന്നെ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

ഈ പ്രൊജക്ടിനായി നിര്‍മാതാക്കള്‍ക്ക് ചെലവായ തുക തലൈവര്‍ 173യുടെ നിര്‍മാതാവായ രാജ്കമല്‍ ഫിലിംസിനോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ അവര്‍ ഇത് നല്‍കാനാകില്ലെന്ന് പറഞ്ഞെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. യാതൊരു ബലവുമില്ലാത്ത പല അഭ്യൂഹങ്ങളും പടച്ചുവിടുന്നതിലൂടെ തമിഴ് ട്രോള്‍ പേജുകളുടെ സ്ഥിരം ഇരയാണ്. അക്കാരണം കൊണ്ടുതന്നെ ഈ റൂമര്‍ പലരും വിലക്കെടുക്കുന്നില്ല.

നിലവില്‍ ജയിലര്‍ 2ന്റെ അവസാനഘട്ട ഷൂട്ടിലാണ് രജിനികാന്ത്. ഈ മാസത്തോടെ ജയിലര്‍ 2ന്റെ ഷൂട്ട് പൂര്‍ത്തിയാകും. ഇതിന് ശേഷമാകും താരം തലൈവര്‍ 173ല്‍ ജോയിന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഒക്ടോബറോടെ ഈ പ്രൊജക്ട് പൂര്‍ത്തിയാക്കിയതിന് ശേഷമേ KH RK റീയൂണിയന്‍ ആരംഭിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Rumors about Thalaivar 173 viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ