ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായ ചത്താ പച്ച കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സാണ് ചിത്രത്തെ ഒ.ടി.ടിയിലെത്തിച്ചത്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലൊരുങ്ങിയ ആക്ഷന്‍ ചിത്രമാണ് ചത്താ പച്ച. ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി ഒരുക്കിയ ചത്താ പച്ച 90s കിഡ്സിന് നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ അനുഭവമായി മാറി.
ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹൈപ്പുയര്‍ത്തിയ ഘടകമായിരുന്നു മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍. വലിയ ബില്ഡപ്പില് അവതരിപ്പിച്ച മമ്മൂട്ടിയുടെ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന് പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാനായില്ല. തിയേറ്റര്‍ റിലീസ് സമയത്ത് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിനെതിരെ ചില വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒ.ടി.ടി റിലീസിലും അത് ആവര്‍ത്തിക്കുകയാണ്.

റോഷന് മാത്യു Photo: Netflix
എന്നാല്‍ മമ്മൂട്ടിയുടെ വാള്‍ട്ടര്‍ നിരാശപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കാതെ കിട്ടിയ ചില ഗംഭീര പെര്‍ഫോമന്‍സുകള്‍ പ്രേക്ഷകരെ ഹരംകൊള്ളിച്ചു. അത്തരത്തിലൊരു കഥാപാത്രമാണ് റോഷന് മാത്യു അവതരിപ്പിച്ച വെട്രി. വാള്ട്ടറിനെപ്പോലെ സിനിമയുടെ തുടക്കം മുതല്‍ പല കഥാപാത്രങ്ങളും വെട്രിക്ക് ഹൈപ്പ് നല്‍കുന്നുണ്ട്. ഇന്റര്‍വെല്‍ സീനിലാണ് വെട്രി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്.
മുജീബ് മജീദിന്റെ അതിഗംഭീര മ്യൂസിക്കും റോഷന്റെ സ്ക്രീന്‍ പ്രസന്‍സും ഈ സീനിനെ കൂടുതല്‍ മികച്ചതാക്കി. എല്ലാവരും വെട്രിക്ക് നല്കുന്ന ഹൈപ്പ് മുതലായത് രണ്ടാം പകുതിയിലെ ഒരു ആക്ഷന്‍ സീനിലാണ്. സാവി എന്ന കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന ജോണ്‍സണെ വെട്രി എടുത്ത് മലര്‍ത്തിയടിക്കുന്ന രംഗത്തെ പലരും അഭിനന്ദിച്ച് രംഗത്തെത്തി. ചത്താ പച്ച അതിന്റെ പീക്കിലെത്തിയത് ഈ സീനിലാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

റോഷന് മാത്യു Photo: Netflix
റിങ് ഫൈറ്റിലെ വെട്രിയുടെ കോസ്റ്റിയൂമും എടുത്തുപറയേണ്ട ഒന്നാണ്. ആനന്ദത്തിലൂടെ കരിയര്‍ ആരംഭിച്ച റോഷന് സ്റ്റാര്‍ ലെവലിലേക്ക് ഉയരാനാകുമെന്ന് ചത്താ പച്ച തെളിയിച്ചിരിക്കുകയാണ്. റോഷനെപ്പോലെ അര്ജുന് അശോകനും തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ക്ലൈമാക്സ് ഫൈറ്റില്‍ അര്ജുന് അശോകന് സ്കോര്‍ ചെയ്തെന്നാണ് പലരുടെയും കമന്റ്.
ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ മാസ്റ്റര്‍പീസ് ഐറ്റമായ ചോക്ക്സ്ലാമിനെ ചിത്രീകരിച്ച രീതിയും കൈയടി അര്‍ഹിക്കുന്ന ഒന്നാണെന്ന് കമന്റുകളുണ്ട്. കലൈ കിങ്സണിന്റെ ആക്ഷന്‍ കൊറിയോഗ്രഫിക്കൊപ്പം ആനന്ദ് ചന്ദ്രന്റെ ഛായാഗ്രഹണവും ചത്താ പച്ചയെ അടുത്ത ലെവലിലെത്തിച്ചിട്ടുണ്ട്. റിലീസിന് മുമ്പ് നല്കിയ പ്രൊമോഷനുകളെല്ലാം ചിത്രത്തിന് ഗുണം ചെയ്തെന്നാണ് പലരുടെയും അഭിപ്രായം.

നവാഗതനായ അദ്വൈത് നായരാണ് ചത്താ പച്ചയുടെ സംവിധായകന്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ചത്താ പച്ച ഗംഭീര ദൃശ്യാനുഭവം തന്നെയാണ്. വരുംദിവസങ്ങളില്‍ ചത്താ പച്ചയെ അഭിനന്ദിച്ച് കൂടുതല്‍ പോസ്റ്റുകള്‍ വരുമെന്ന് ഉറപ്പാണ്.
ChathaPacha Peaked Here..🥵🔥
വൻ വൻ കിടു സീൻ👌🔥
തിയേറ്റർ ൽ വൻ impact ആണ് ഉണ്ടാക്കിയെ👏🔥🔥പടം Over All Kidilan Experience ആയിരുന്നു ഫുൾ🔥🙌#Mammootty pic.twitter.com/C9qAlhPAAl
— Anantha_vishnu (@Ananthuavj) February 19, 2026
Content Highlight: Roshan’s character in Chatha Pacha getting appreciation after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
