| Sunday, 16th September 2018, 8:49 pm

ഒടുവില്‍ ക്രിസ്റ്റി അടിച്ചു; റൊണാള്‍ഡോക്ക് യുവന്റസില്‍ ആദ്യ ഗോള്‍; ആഘോഷതിമിര്‍പ്പില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്‌സിയില്‍ ആദ്യ ഗോള്‍. റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയ സസുവോളയുമായുള്ള മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.

യുവന്റസ് നേടിയ രണ്ട് ഗോളുകളും പിറന്നത് റൊണാള്‍ഡോയുടെ കാലുകളില്‍ നിന്ന് തന്നെ.


ALSO READ: ദുബായില്‍ റോഡിലൂടെ പോകുന്നവര്‍ക്ക് 50 ദിര്‍ഹം വീതം; വീഡിയോ


യുവന്റസിലെത്തി ആദ്യ മൂന്ന് മത്സരങ്ങളിലും റൊണാള്‍ഡോക്ക് ഗോള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഫുട്‌ബോളിലെ റൊണാള്‍ഡോ യുഗം അവസാനിച്ചു എന്നടക്കമുള്ള വിലയിരുത്തലുകള്‍ വന്നിരുന്നു.

കളിയുടെ രണ്ടാം പകുതിയില്‍ 50ാം മിനുട്ടിലാണ് റൊണാള്‍ഡോ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത്. സസുവോള പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് റൊണാള്‍ഡോ ഗോള്‍ നേടുകയായിരുന്നു.

65ാം മിനുട്ടില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ റോണാള്‍ഡോ രണ്ടാം ഗോളും നേടി. എമ്രെ കാന്‍ സൃഷ്ടിച്ച അവസരം ക്രിസ്റ്റിയാനോ ഇടത് കാല്‍ അടിയിലൂടെ വലയിലെത്തിച്ചു.


ALSO READ: ഹൈന്ദവവല്‍ക്കരണം; പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരമുഖത്ത്


ഹാട്രിക്ക് നേടാന്‍ രണ്ട് അവസരങ്ങള്‍ കൂടി റൊണാള്‍ഡോക്ക് ലഭിച്ചെങ്കിലും, ലക്ഷ്യം കണ്ടില്ല.

റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ഏവരേയും അമ്പരിപ്പിച്ച് കൊണ്ട് കൂട് മാറിയ താരമാണ് റോണാള്‍ഡോ. ഇരട്ട ഗോളുകള്‍ ഇറ്റാലിയന്‍ ലീഗില്‍ താരത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

We use cookies to give you the best possible experience. Learn more