ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0 എന്ന നിലയില്‍ ലീഡ് നേടിയാണ് ആതിഥേയര്‍ പരമ്പര ഉറപ്പിച്ചിരിക്കുന്നത്.
നേരത്തെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ നടന്ന ടി-20 പരമ്പരയിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയമാണ് പിടിച്ചെടുത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 33 പന്തും നാല് വിക്കറ്റും ശേഷിക്കവെ വിജയം പിടിച്ചടക്കുകയായിരുന്നു. ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും അര്‍ധ സെഞ്ച്വറിക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
90 പന്ത് നേരിട്ട താരം 119 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തമാക്കി. 30 വയസിന് ശേഷം ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് രോഹിത് ചരിത്രമെഴുതിയത്.
നേരത്തെ ലങ്കന്‍ സൂപ്പര്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷനും സനത് ജയസൂര്യക്കുമൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട രോഹിത് ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറിക്ക് പിന്നാലെ ദില്‍ഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്.
30 വയസിന് ശേഷം ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
ഫെബ്രുവരി 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഗുജറാത്ത്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.
Content highlight: Rohit Sharma tops the list of most ODI centuries after turning 30