കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കിരീടം നേടി തന്ന നായകന് പുതിയ റോള്‍
DSport
കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കിരീടം നേടി തന്ന നായകന് പുതിയ റോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th November 2025, 11:15 pm

ഐ.സി.സി ടി – 20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ തെരഞ്ഞെടുത്തു. ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ വേണ്ടി മുംബൈയില്‍ നടന്ന പരിപാടിയിലാണ് താരത്തെ ടൂര്‍ണമെന്റിന്റെ അംബാസിഡറാക്കിയ വിവരം ഔദ്യോ?ഗികമായി പ്രഖ്യാപിച്ചത്. ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ടീമിന് അത് നേടിക്കൊടുത്ത നായകന്‍ തന്നെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നുവെന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ഈ സ്ഥാനത്തേതാണ് രോഹിത് ശര്‍മയേക്കാള്‍ യോഗ്യന്‍ മറ്റാരുമില്ലെന്ന് ജയ് ഷാ പ്രതികരിച്ചു.

അതേസമയം, ടി – 20 ലോകകപ്പിന് 2026 ഫെബ്രുവരി ഏഴിനാണ് തുടക്കമാവുന്നത്. മാര്‍ച്ച് എട്ടിനാണ് കലാശപ്പോര് അരങ്ങേറുക. ഇന്ത്യയും ശ്രീലങ്കയുമാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

20 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് എട്ട് വേദികളിലായാണ് നടക്കുന്നത്. ഇന്ത്യയില്‍ അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ദല്‍ഹി എന്നെ അഞ്ച് വേദികള്‍ മത്സരങ്ങള്‍ അരങ്ങേറും. ശ്രീലങ്കയില്‍ കൊളോമ്പോയിലെ രണ്ട് സ്റ്റേഡിയത്തിലും കാന്‍ഡിയിലെ ഒരു വേദിയിലുമാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍ വീതമാണുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പതിവ് പോലെ തന്നെ പാകിസ്ഥാനും ഇന്ത്യക്കൊപ്പം ഒരേ ഗ്രൂപ്പിലാണ്. യു.എസ്.എ, നെതര്‍ലാന്‍ഡ്സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മാറ്റ് ടീമുകള്‍.

ഉദ്ഘാടന ദിവസമായ ഫെബ്രുവരി ഏഴിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എ എതിരാളികള്‍. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരം ഫെബ്രുവരി 15നാണ്.

 

Content Highlight: Rohit Sharma is the Brand Ambassador of ICC T20 World Cup