| Sunday, 15th March 2026, 10:53 pm

ഇനി പിന്നോട്ട് നോക്കേണ്ടതില്ല; ഇന്ത്യന്‍ ടീമിന് പ്രശംസയുമായി രോഹിത് ശര്‍മ

ശ്രീരാഗ് പാറക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് രോഹിത് ശര്‍മ പറഞ്ഞു.

നിലവില്‍ പുരുഷ-വനിതാ ടീമുകള്‍ ഒരേപോലെ ലോകവേദികളില്‍ കിരീടങ്ങള്‍ നേടുന്നത് അഭിമാനകരമാണെന്നും തങ്ങളുടെ വിജയ കുതിപ്പ് തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി-20 മുംബൈ ലീഗിന്റെ നാലാം സീസണ്‍ ലോഞ്ചിനിടെ സംസാരിക്കവേയാണ് ഇന്ത്യന്‍ ക്രിക്കറ്റ്

‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നമ്മളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് നമ്മള്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്. പുരുഷ ടീം മാത്രമല്ല, മുംബൈയില്‍ ലോകകപ്പ് നേടിയ വനിതാ ടീമിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു.

ടി-20 ലോകകപ്പില്‍ പുരുഷ ടീം കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതാണ്. ഈ വിജയക്കുതിപ്പ് തുടരുന്നതിനായി ടീമുകള്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് പോകണം.

ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇനി നമുക്ക് പിന്നോട്ട് നോക്കേണ്ട സാഹചര്യമില്ല. ക്രിക്കറ്റില്‍ നമ്മള്‍ എപ്പോഴും വേഗതയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോള്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് ആ വേഗത ലഭിച്ചിട്ടുണ്ട്. ഇത് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ രോഹിത് ശര്‍മ പറഞ്ഞു.

ക്രിക്കറ്റ് ലോകത്ത് വമ്പന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. 2026 ടി-20 ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി മൂന്നാം കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവും സംഘവും നേടിക്കൊടുത്തു.

Content Highlight: Rohit Sharma Talking About India Cricket Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more