| Monday, 20th January 2025, 4:00 pm

140 കോടി ഇന്ത്യക്കാരുടെ ആഗ്രഹം നിറവേറ്റും; വമ്പന്‍ പ്രസ്താവനയുമായി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

2025ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിന്റെ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രോഹിത്. 2024ലെ ടി-20 ലോകകപ്പിന് ശേഷം ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നേടുമെന്നും അത് വാങ്കഡെ സ്റ്റേഡിയത്തില്‍ പരേഡിന് കൊണ്ടുവരുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് വാഗ്ദാനം ചെയ്തു.

‘ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ശ്രമിക്കും, 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹം നിറവേറ്റാനും ടീമിന് വിജയം കൈവരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിക്കും,’ രോഹിത് ചടങ്ങില്‍ പറഞ്ഞു.

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ വിജയിച്ചതും കിരീടം സ്വന്തമാക്കിയതും. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content Highlight: Rohit Sharma Talking About Champions Trophy 2025

We use cookies to give you the best possible experience. Learn more