ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
‘ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ശ്രമിക്കും, 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹം നിറവേറ്റാനും ടീമിന് വിജയം കൈവരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിക്കും,’ രോഹിത് ചടങ്ങില്‍ പറഞ്ഞു.
2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ വിജയിച്ചതും കിരീടം സ്വന്തമാക്കിയതും. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.