ഒറ്റ റണ്‍സിന് വെട്ടിയ വിരാടിനെ തിരിച്ചുവെട്ടിയ രോഹിത് മാജിക്; ഈ മൂന്ന് കണ്ടീഷനും ഒന്നിച്ചത് മൂന്ന് തവണ
Sports News
ഒറ്റ റണ്‍സിന് വെട്ടിയ വിരാടിനെ തിരിച്ചുവെട്ടിയ രോഹിത് മാജിക്; ഈ മൂന്ന് കണ്ടീഷനും ഒന്നിച്ചത് മൂന്ന് തവണ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 1:49 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന നിര്‍ണായക സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യത്തിന് യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ഒപ്പം രോഹിത്തിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

വിരാട് പുറത്താകാതെ 65 റണ്‍സും രോഹിത് 754 റണ്‍സുമാണ് സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് പിന്നാലെ 2025ല്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം ഏകദിന റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ വിരാടിന് സാധിച്ചിരുന്നു. 651 റണ്‍സുമായാണ് വിരാട് 651 റണ്‍സ് നേടിയത്. ഒറ്റ റണ്‍സിനാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.

വിരാടും രോഹിത്തും മത്സരത്തിനിടെ. Photo: BCCI/x.com

 

ഈ നേട്ടത്തിലൊന്നാമതെത്താന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു നേട്ടത്തില്‍ വിരാടിനെ മറികടക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചു. ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ ഇയറില്‍ 50+ ശരാശരിയിലും 100+ സ്‌ട്രൈക് റേറ്റിലും 500+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഇത് മൂന്നാം തവണയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. എല്ലാ ടീമുകളെയുമെടുക്കുമ്പോള്‍ അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ എ.ബി. ഡി വില്ലിയേഴ്‌സ് മാത്രമാണ് ഹിറ്റ്മാന് മുമ്പിലുള്ളത്.

രോഹിത് ശർമ. Photo: BCCI/x.com

ഈ വര്‍ഷം 14 ഇന്നിങ്‌സില്‍ നിന്നും 50.00 ശരാശരിയിലും 10.46 സ്‌ട്രൈക് റേറ്റിലും 650 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 2023ലും 2018ലുമാണ് രോഹിത് ഇതിന് മുമ്പ് ഇങ്ങനെ റണ്ണടിച്ചത്.

2018ല്‍ 19 ഇന്നിങ്‌സില്‍ നിന്നും 73.57 ശരാശരിയലും 100.09 സ്‌ട്രൈക് റേറ്റിലും 1,030 റണ്‍സടിച്ച രോഹിത്, വേള്‍ഡ് കപ്പ് ഇയറില്‍ 26 ഇന്നിങ്‌സില്‍ നിന്നും 52.29 ശരാശരിയിലും 117.07 സ്‌ട്രൈക് റേറ്റിലും 1,255 റണ്‍സും സ്വന്തമാക്കി.

ഏറ്റവുമധികം വര്‍ഷങ്ങളില്‍ 50+ ശരാശരിയിലും 100+ സ്‌ട്രൈക് റേറ്റിലും 500+ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 3* (2018, 2023, 2025)

വിരാട് കോഹ്‌ലി – 2 – (2016, 2018)

ശുഭ്മന്‍ ഗില്‍ – 2 – (2022, 2023)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1 (1998)

വിരേന്ദര്‍ സേവാഗ് – 1 (2011)

ശ്രേയസ് അയ്യര്‍ – 1 (2023)

രോഹിത് ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍. Photo: BCCI/x.com

ഈ വര്‍ഷം നേരത്തെ നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ രോഹിത് സെഞ്ച്വറിയടിച്ച് തിളങ്ങിയിരുന്നു. ഇന്ത്യ പരാജയപ്പെട്ടെങ്കിലും പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് രോഹിത്തിനെയായിരുന്നു.

രോഹിത്തിന് പിന്നാലെ ഇപ്പോള്‍ സ്വന്തം മണ്ണില്‍ പ്രോട്ടിയാസിനെതിരെ നടന്ന പരമ്പരയില്‍ വിരാട് കോഹ് ലിയും സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി സീരിസുമായി തിളങ്ങി. 2027 ലോകകപ്പില്‍ തങ്ങളുമുണ്ടായേക്കാമെന്ന സൂചനയ്‌ക്കൊപ്പം പലര്‍ക്കുമുള്ള മറുപടി കൂടിയായിരുന്നു ഇരുവരുടെയും പ്രകടനം.

 

Content Highlight: Rohit Sharma surpassed Virat Kohli in most calendar years with 500+ ODI Runs at 50+ Average & 100+ SR for India