| Friday, 12th June 2026, 8:13 pm

റണ്‍സും ക്യാച്ചും വേണ്ട, വെറുതെ നിന്നാല്‍ മതി; 39ാം വയസില്‍ ചരിത്രമെഴുതാന്‍ രോഹിത്

സുദേവ് എ

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ധര്‍മശാലയിലാണ് ആദ്യ മത്സരം. പരമ്പരയില്‍ ഏവരുടെയും ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ കളത്തിലിറങ്ങുമ്പോള്‍ രോഹിത്തിന് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാവും ഹിറ്റ്മാന്‍ മാറുക. 39 വയസും 44 ദിവസവും പ്രായമുള്ള രോഹിത് ഈ നേട്ടത്തിന്റെ തൊട്ടരികിലാണ്. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെ മറികടക്കാനാണ് രോഹിത്തിന് സാധിക്കുക. 2012ൽ പാകിസ്ഥാനെതിരെ സച്ചിൻ അവസാനം ഏകദിന മത്സരത്തിൽ കളിക്കുമ്പോൾ 38 വയസും 329 ദിവസവുമായിരുന്നു പ്രായം.

പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി രോഹിത് ശര്‍മ പരിക്ക് മൂലം കളിക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ടീമിനൊപ്പം താരം ചേര്‍ന്നത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

അതേസമയം ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആധിപത്യവുമായിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. വണ്‍ ഓഫ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.

പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശ്വസി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Rohit Sharma set to a new record in ODI

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more