ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് നാളെ അരങ്ങുണരും. ഏകദിന പരമ്പരയാണ് ഈ പര്യടനത്തില്‍ ആദ്യം നടക്കുക. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങുന്ന ഈ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും അതിനുള്ള തയ്യാറെടുപ്പിലാണ്.
ആദ്യ ഏകദിനത്തിന് പെര്‍ത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് (പി.ഒ.ടി.എം) നേടുന്ന താരങ്ങളില്‍ രണ്ടാമതാവാനാണ് താരത്തിന് അവസരമുള്ളത്. അതിനായി വേണ്ടത് ഒരു പി.ഒ.ടി.എം അവാര്‍ഡ് മാത്രമാണ്.
ഇപ്പോള്‍ നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ലിസ്റ്റില്‍ രണ്ടാമതുള്ളത് വിരാട് കോഹ്ലിയാണ്. സച്ചിന് 12 ഉം കോഹ്‌ലിയ്ക്ക് ആറ് അവാര്‍ഡുകളുമാണുള്ളത്. അഞ്ചെണ്ണമുള്ള രോഹിത്തിന് ഈ ലിസ്റ്റില്‍ അഞ്ചാമതാണ്.
ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പി.ഒ.ടി.എം അവാര്‍ഡ് നേടിയ താരങ്ങള്‍
(എണ്ണം – താരം – ടീം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
ഈ നേട്ടത്തിന് പുറമെ, മറ്റ് നിരവധി നേട്ടങ്ങളും ഓസ്ട്രേലിയന്‍ പരമ്പരയില്‍ രോഹിത്തിന് മുന്നിലുണ്ട്. ഒരു മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ഇന്ത്യയ്ക്കായി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകാനും മുന്‍ ക്യാപ്റ്റന് സാധിക്കും. ഒപ്പം ലോക ക്രിക്കറ്റില്‍ ഇത്രയും മത്സരം കളിക്കുന്ന പത്താം താരമാകാനും രോഹിത്തിന് കഴിയും.