ഏകദിനത്തില്‍ പ്രോട്ടിയാസിനെ അടിച്ചിടാന്‍ ഹിറ്റ്മാന്‍; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം
Sports News
ഏകദിനത്തില്‍ പ്രോട്ടിയാസിനെ അടിച്ചിടാന്‍ ഹിറ്റ്മാന്‍; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 9:48 am

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ പ്രോട്ടിയാസിനെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം. ഇതോടെ 15 അംഗ സ്‌ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്. ടെസ്റ്റില്‍ അടപടലം പരാജയപ്പെട്ട ഇന്ത്യ ഏകദിനത്തില്‍ വിജയിക്കുമെന്നാണ് ഏവരും കരുതുന്നത്.

മാത്രമല്ല മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. പരമ്പരയില്‍ നിന്ന് 98 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് രോഹിത്തിന് സാധിക്കുക. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഈ മൈല്‍സ്റ്റോണിലെത്തുന്ന 14ാം താരമാകാനും രോഹിത്തിന് സാധിക്കും.

വളരെ ചുരുക്കം താരങ്ങള്‍ക്ക് മാത്രമാണ് ഈ ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരിലും രോഹിത് നിലവില്‍ 14ാമനാണ്. ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റെക്കോഡിന്റെ തലപ്പത്തുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടിക (താരം, ഇന്നിങ്സ്, റണ്‍സ് എന്ന ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 782 – 34357

കുമാര്‍ സംഗക്കാര (ഇന്ത്യ) – 666 – 28016

വിരാട് കോഹ്‌ലി (ഇന്ത്യ) – 620 – 27673

റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 668 – 27483

മഹേല ജയവര്‍ദനെ (ശ്രീലങ്ക) – 725 – 25957

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 617 – 25534

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 605 – 24208

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 521 – 22538

ജോ റൂട്ട് (ഇംഗ്ലണ്ട്) – 495 – 21774

സനത് ജയസൂര്യ (ശ്രീലങ്ക) – 651 – 21032

ശിവ്നരെയ്ന്‍ ചന്ദ്രപോള്‍ (ശ്രീലങ്ക) – 553 – 20988

ഇന്‍സമാന്‍ ഉള്‍ ഹഖ് (പാകിസ്ഥാന്‍) – 551 – 20580

എ.ബി. ഡി വില്ലിയേഴ്സ് (സൗത്ത് ആഫ്രിക്ക) – 484 – 20014

രോഹിത് ശര്‍മ (ഇന്ത്യ) – 535 – 19902

അതേസമയം കെ.എല്‍. രാഹുലിന് ക്യാപ്റ്റന്‍സി നല്‍കിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Rohit Sharma need 98 Runs To Complete 20,000 Runs In International Cricket For India