ഓസീസിനെതിരെ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതോടെ ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ആദ്യദിന പരിശീലന സെഷനും ആരംഭിച്ചു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 30 മിനിട്ടോളം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
കങ്കാരുപ്പടയ്‌ക്കെതിരെ എട്ട് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക. നിലവില്‍ ആ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ പാകിസ്ഥാന്‍ ഷഹീന്‍ അഫ്രീദി.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, മത്സരം, സിക്‌സര്‍
മാത്രമല്ല ഓസീസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങളും 273 ഏകദിന മത്സരങ്ങളും 159 ടി-20 മത്സരങ്ങളുമാണ് രോഹിത് നേടിയത്.
അതേസമയം 273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.