ഓസീസിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. ഓസ്ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ആരാധകരും.
കളത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് രോഹിത്തിന് സാധിക്കുക. ഇതിനായി വെറും 54 റണ്‍സാണ് രോഹിത്തിന് വേണ്ടത്. നിലവില്‍ ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലിയെ മറികടക്കാനും രോഹിത്തിന് സാധിക്കും. നേട്ടത്തില്‍ മുന്നിലുള്ളത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ്.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, മത്സരം, റണ്‍സ്
ഓസീസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കും. ഇന്ത്യയ്ക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങളും 273 ഏകദിന മത്സരങ്ങളും 159 ടി-20 മത്സരങ്ങളുമാണ് രോഹിത് നേടിയത്.
അതേസമയം 273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.