ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ നിലവില്‍ 1-0ന് മുമ്പിലാണ്.
ഞായറാഴ്ച ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.
കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമില്‍ പെട്ടുഴലുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും രഞ്ജിയിലും ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച രോഹിത് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും നിരാശനാക്കി.
ഒരിക്കല്‍ക്കൂടി ഒറ്റയക്കത്തിനാണ് രോഹിത് പുറത്തായത്. ഏഴ് പന്ത് നേരിട്ട താരം വെറും രണ്ട് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രോഹിത് തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, ഈ മത്സരത്തില്‍ തിളങ്ങിയാല്‍ ഒരു മികച്ച റെക്കോഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടത്തിലേക്കാണ് രോഹിത് നടന്നടുക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ച്വറി നേടിയാല്‍ രോഹിത്തിന് ഈ റെക്കോഡിലെത്താന്‍ സാധിക്കും.
ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ 342 മത്സരത്തില്‍ നിന്നും 15,285 റണ്‍സാണ് രോഹിത് നേടിയത്. 15,335 റണ്‍സുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ രണ്ടാമന്‍. 346 മത്സരത്തില്‍ നിന്നാണ് സച്ചിന്‍ സ്‌കോര്‍ ചെയ്തത്.
ഇരുവരും തമ്മില്‍ 50 റണ്‍സിന്റെ മാത്രം വ്യത്യാസമാണുള്ളത്. രണ്ടാം മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടിയാല്‍ സച്ചിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാനും മറ്റൊരു റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ സച്ചിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും രോഹിത് ശര്‍മക്കാകും.
ഇംഗ്ലണ്ടിന്റെ ബൗളിങ് തന്ത്രങ്ങളില്‍ വീഴാതെ ബാറ്റ് വീശാനായാല്‍ രോഹിത് ഈ മത്സരത്തില്‍ തന്നെ സച്ചിനെയും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ അധികം വൈകാതെ സേവാഗിനെയും മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.