| Wednesday, 15th January 2025, 8:53 am

ഐ.പി.എല്‍ ചരിത്രത്തിലെ വമ്പന്‍ റെക്കോഡ് ലക്ഷ്യമിട്ട് ഹിറ്റ്മാന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വമ്പന്‍ താരങ്ങളേയാണ് ഇക്കുറി ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. അത്തരത്തില്‍ മികച്ച സ്‌ക്വാഡാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ 16.30 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസിയുമായി പല പ്രശ്‌നങ്ങളും നിലനിന്നിരുന്നതോടെ 2025ല്‍ താരം മുംബൈയുടെ കൂടെ ഉണ്ടാകുമോ എന്ന വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഈ തവണ മുംബൈയുടെ കൂടെ ഐ.പി.എല്ലില്‍ ചരിത്രം കുറിക്കാനാണ് രോഹിത് ഒരുങ്ങുന്നത്.

2025 സീസണില്‍ 372 റണ്‍സ് നേടിയാല്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനാണ് രോഹിത്തിന് സാധിക്കുക. നിലവില്‍ ഐ.പി.എല്ലിന്റെ റണ്‍സ് സ്‌കോറിങ് പട്ടികയില്‍ രണ്ട് സെഞ്ച്വറികളും 43 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6628 റണ്‍സുമായി രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. 8004 റണ്‍സുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും 6769 റണ്‍സുമായി ശിഖര്‍ ധവാന്‍ രണ്ടാമതുമാണ്.

കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ മുംബൈ മോശം പ്രകടനമാണ് നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വന്‍ തുകയ്ക്കാണ് പാണ്ഡ്യയെ മുംബൈ റാഞ്ചിയത്. ശേഷം അഞ്ച് തവണ മുംബൈക്ക് വേണ്ടി കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഐ.പി.എല്ലില്‍ 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി അരങ്ങേറിയ രോഹിത്തിനെ 2011ലെ മെഗാലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. പിന്നീട് 2013 മുതല്‍ ടീമിന്റെ ക്യാപ്റ്റനായും ബാറ്ററായും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

2025 ഐ.പി.എല്‍ ലേലത്തിലെ മുംബൈ ഇന്ത്യന്‍സ് കളിക്കാരുടെ പട്ടിക

ട്രെന്റ് ബോള്‍ട്ട് (12.5 കോടി രൂപ)

നമന്‍ ധിര്‍ (5.25 കോടി രൂപ)

റോബിന്‍ മിന്‍സ് (65 ലക്ഷം രൂപ)

കര്‍ണ്‍ ശര്‍മ (50 ലക്ഷം രൂപ)

റയാന്‍ റിക്കിള്‍ട്ടണ്‍ (1 കോടി രൂപ)

ദീപക് ചാഹര്‍ (9.25 കോടി രൂപ)

അള്ളാ ഗസന്‍ഫര്‍ (4.80 കോടി രൂപ)

വില്‍ ജാക്ക്സ് (5.25 കോടി രൂപ)

അശ്വനി കുമാര്‍ (30 ലക്ഷം രൂപ)

മിച്ചല്‍ സാന്റ്‌നര്‍ (2 കോടി രൂപ)

റീസ് ടോപ്ലി (75 ലക്ഷം രൂപ)

ശ്രീജിത്ത് കൃഷ്ണന്‍ (30 ലക്ഷം രൂപ)

രാജ് അംഗദ് ബാവ (30 ലക്ഷം രൂപ)

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (30 ലക്ഷം രൂപ)

ലിസാദ് വില്യംസ് (70 ലക്ഷം രൂപ)

വിഘ്‌നേഷ് പുത്തൂര്‍ (30 ലക്ഷം)

നിലനിര്‍ത്തിയവര്‍

ജസ്പ്രീത് ബുംറ (18 കോടി)

സൂര്യകുമാര്‍ യാദവ് (16.35 കോടി)

ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി) (ക്യാപ്റ്റന്‍)

രോഹിത് ശര്‍മ (16.30 കോടി)

തിലക് വര്‍മ (8 കോടി രൂപ)

Content Highlight: Rohit Sharma Need 372 Runs To Achieve Great Record In IPL

We use cookies to give you the best possible experience. Learn more