മിന്നല്‍ മൈല്‍സ്റ്റോണ്‍, സാക്ഷാല്‍ സച്ചിനേയും വെട്ടി; തകര്‍പ്പന്‍ നേട്ടത്തില്‍ ഹിറ്റ്മാന്‍!
Sports News
മിന്നല്‍ മൈല്‍സ്റ്റോണ്‍, സാക്ഷാല്‍ സച്ചിനേയും വെട്ടി; തകര്‍പ്പന്‍ നേട്ടത്തില്‍ ഹിറ്റ്മാന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th March 2025, 2:33 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഐ.സി.സി കിരീടം നേടിക്കൊടുക്കാനും രോഹിത്തിന് സാധിച്ചു. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റിലും ഫൈനലില്‍ എത്തിച്ചേരുന്ന ഏക ക്യാപ്റ്റനാകാനും രോഹിത്തിന് സാധിച്ചു.

ഇതിനെല്ലാം പുറമെ ഏകദിന ക്രിക്കറ്റില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തിലില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചത്. ഇതോടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാനും രോഹിത്തിന് സാധിച്ചു. ഏകദിന ക്യാപ്റ്റന്‍ എന്ന നിലയില്‍ 2454 റണ്‍സാണ് സച്ചിന്‍ നേടിയത്.

2017 മുതല്‍ 2025 വരെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ 56 മത്സരങ്ങളില്‍ നയിച്ച രോഹിത് 42 വിജയം സ്വന്തമാക്കിയിട്ടപണ്ട്. 12 തോല്‍വിയും ഒരു സമനിലയുമാണ് രോഹിത് ഫോര്‍മാറ്റില്‍ വഴങ്ങിയത്. 2503 റണ്‍സാണ് നിലവില്‍ രോഹിത് ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ നേടിയത്. സച്ചിന്‍ 73 മത്സരങ്ങളില്‍ നിന്ന് 2454 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്. അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാറ്റിങ്ങില്‍ രോഹിത്തിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും താരത്തിന് സാധിച്ചു.

 

Content Highlight: Rohit Sharma In Great Record Achievement In Champions Trophy