സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. 2 – 1നായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ പരമ്പര നേട്ടം. ടെസ്റ്റില്‍ തങ്ങളെ നാണംകെടുത്തിയ പ്രോട്ടിയാസിന് എതിരെയുള്ള ഇന്ത്യയുടെ ഒരു മധുര പ്രതികാരം കൂടിയായിരുന്നു ഇത്.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. 2 – 1നായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ പരമ്പര നേട്ടം. ടെസ്റ്റില്‍ തങ്ങളെ നാണംകെടുത്തിയ പ്രോട്ടിയാസിന് എതിരെയുള്ള ഇന്ത്യയുടെ ഒരു മധുര പ്രതികാരം കൂടിയായിരുന്നു ഇത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത താരമാണ് രോഹിത് ശര്‍മ. ഈ പരമ്പരയില്‍ താരം 146 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മുന്‍ ക്യാപ്റ്റന്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.

പരമ്പരക്കിടെ രോഹിത് ശർമ Photo: BCCI/x.com
പരമ്പരക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഒപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരം എന്ന റെക്കോഡും ഇന്ത്യന്‍ ഓപ്പണര്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഏകദിനത്തില്‍ 355 സിക്‌സ് അടിച്ചാണ് മുന്‍ നായകന്റെ ഈ നേട്ടം. എന്നാല്‍, ഇത് മാത്രമല്ല താരം നേടിയെടുത്തത്, മറ്റു പല റെക്കോഡുകള്‍ കൂടിയാണ്.
ഈ പരമ്പരയിലൂടെ ഏകദിന റണ്‍ ചെയ്സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഓപ്പണറായും രോഹിത് മാറി. 178 സിക്‌സുകള്‍ ഗാലറിയില്‍ എത്തിച്ചാണ് താരം തലപ്പത്തിരിക്കുന്നത്. ഒപ്പം 38കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്നവരില്‍ ഒരാളുമായി.
പ്രോട്ടിയാസിനെതിരെ വിവിധ ഫോര്‍മാറ്റില്‍ 64 സിക്‌സ് അടിച്ചാണ് രോഹിത്തിന്റെ നേട്ടം. ഇത്ര തന്നെ സിക്‌സ് നേടിയ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്.

അർധ സെഞ്ച്വറി നേടിയതിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന രോഹിത് ശർമ Photo: BCCI/x.com
കൂടാതെ, പ്രോട്ടിയാസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണറാവാനും രോഹിത്തിന് സാധിച്ചു. 1766 റണ്‍സ് അടിച്ചെത്തുടുത്താണ് ഈ നേട്ടം തന്റെ പേരിനൊപ്പം ചേര്‍ത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് ഈ നേട്ടം.
അതുപോലെ തന്നെ രണ്ട് 5000 റണ്‍സിന്റെ നേട്ടങ്ങളും വലം കൈയ്യന്‍ ബാറ്റര്‍ക്ക് സ്വന്തമാക്കാനായി. അതില്‍ ആദ്യത്തേത് ഇന്ത്യയില്‍ 5000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ്. സച്ചിനും വിരാട് കോഹ്‌ലിയുമുള്ള ലിസ്റ്റിലേക്കാണ് രോഹിത് തന്റെ പേരും തുന്നി ചേര്‍ത്തത്.
മറ്റൊന്ന് സേന രാഷ്ട്രങ്ങള്‍ക്ക് എതിരെ ഏകദിനത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ഓപ്പണറാകാനും രോഹിത്തിന് സാധിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ ഒന്നാമന്‍. ഇതിനെല്ലാം പുറമെ, ജയിച്ച മത്സരങ്ങളില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ ഓപ്പണറാവാനും താരത്തിന് സാധിച്ചു.
Content Highlight: Rohit Sharma bagged so many record in ODI series against South Africa