ദില്‍ശനും സംഗക്കാരയും വീണു; തകര്‍പ്പന്‍ റെക്കോഡുമായി രോ-കോ സഖ്യം
Sports News
ദില്‍ശനും സംഗക്കാരയും വീണു; തകര്‍പ്പന്‍ റെക്കോഡുമായി രോ-കോ സഖ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 10:23 pm

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി വാരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്റിങ് പെയര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരങ്ങളാകാനാണ് രോഹിത്തിനും വിരാടിനും സാധിച്ചത്. രണ്ടാം വിക്കറ്റില്‍ 169 പന്തില്‍ നിന്ന് 168* റണ്‍സിന്റെ കൂട്ടുകെട്ട് സ്വന്തമാക്കിയതോടെയാണ് ഇരുവരും ഈ റെക്കോഡ് നേട്ടത്തില്‍ എത്തിയത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റിങ് പെയര്‍

സൗരവ് ഗാംഗുലി & സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 8227

കുമാര്‍ സംഗക്കാര & മഹേല ജയവര്‍ധനെ – 5992

വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – 5483

തിലകരത്‌നെ ദില്‍ശന്‍ & കുമാര്‍ സംഗക്കാര – 5475

അതേസമയം മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 236 റണ്‍സ് 69 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ രോഹിത് ശര്‍മ 125 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്‌നിയില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സും നേടിയും തിളങ്ങി.

അതേസമയം ഓസ്‌ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Rohit Sharma And Virat Kohli In Great Record In ODI