വിജയത്തിലെത്തിച്ചത് ഷമിയുടെ അവസാന ഓവറാണ്, എന്റെ രണ്ട് സിക്‌സറുകളല്ല; രോഹിത് ശര്‍മ
Sports News
വിജയത്തിലെത്തിച്ചത് ഷമിയുടെ അവസാന ഓവറാണ്, എന്റെ രണ്ട് സിക്‌സറുകളല്ല; രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th January 2020, 10:36 pm

ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തിലും രോഹിത് ശര്‍മയുടെ സിക്സറുകളോടെ ഇന്ത്യ വിജയത്തിലെത്തി.

എന്നാല്‍ തന്റെ രണ്ട് സിക്‌സറുകളല്ല ഷമിയുടെ അവസാന ഓവറാണ് വിജയം കൈവരിക്കാന്‍ കാരണമെന്നാണ് രോഹിത് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞതിനും ടീമിനെ വിജയത്തിലെത്തിച്ചതിനും വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ഷമിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ആദ്യമായാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഷോട്ടിന് ശ്രമിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്പരയെന്ന ചരിത്രനേട്ടമാണ് വിജയത്തിലൂടെ ഇന്ത്യ കരസ്ഥമാക്കിയത്. സൂപ്പര്‍ ഓവറില്‍ കിവികള്‍ ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ സിക്സറടിച്ചാണ് രോഹിതിലൂടെ ഇന്ത്യ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റിനും നിശ്ചിത ഓവറില്‍ 179 റണ്‍സെടുക്കാനേ ആയുള്ളൂ. പിന്നീടാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറില്‍ ഷമി വീഴ്ത്തിയതാണ് കളിയില്‍ നിര്‍ണായകമായത്. ഇന്നിംഗ്സ് അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസണ്‍ പുറത്തായത്.