ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. തന്റെ ഇഷ്ട ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ഒഴിവാക്കി കെ.എല്‍. രാഹുലിനെയാണ് മുന്‍ താരം തെരഞ്ഞെടുത്തത്. മാത്രമല്ല രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് ഇറങ്ങുന്നതില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഉത്തപ്പ പരിഗണിച്ചത്.
ഇതോടെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ഇലവനില്‍ ഉത്തപ്പ മാറ്റി. വണ്‍ ഡൗണ്‍ ആയി വിരാട് കോഹ്‌ലിയും സെക്കന്‍ഡ് ഡൗണ്‍ ആയി ശ്രേയസ് അയ്യരേയുമാണ് ഉത്തപ്പ തെരഞ്ഞെടുത്തത്. ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് അയ്യര്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. എന്നാല്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് അക്‌സര്‍ പട്ടേലിനെയോ രവീന്ദ്ര ജഡേജയെയേ തെരഞ്ഞെടുക്കാന്‍ ഉത്തപ്പ ഓപ്ഷന്‍ വെച്ചിട്ടുണ്ട്.