ആ സീനിന് കുറേ ടേക്ക് പോയി; എനിക്ക് എക്‌സൈറ്റ്‌മെന്റ് കൂടുതലായിരുന്നു: റിയ ഷിബു
Malayalam Cinema
ആ സീനിന് കുറേ ടേക്ക് പോയി; എനിക്ക് എക്‌സൈറ്റ്‌മെന്റ് കൂടുതലായിരുന്നു: റിയ ഷിബു
ഐറിന്‍ മരിയ ആന്റണി
Friday, 20th February 2026, 7:41 am

തിയേറ്ററിലെ ഗംഭീര വിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചാ വിഷയമായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയും ആഗോളതലത്തില്‍ 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു സര്‍വ്വം മായ.

സര്‍വ്വം മായ./ Theatrical poster

നിരീശ്വരവാദിയായ പ്രഭേന്ദു നമ്പൂതരി ഒരു യക്ഷിയെ കാണാനിടയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സര്‍വ്വം മായ. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തെ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു റിയ ഷിബു അവതരിപ്പിച്ച ഡെലൂലു. ഫീല്‍ഗുഡ് പടത്തിലെ ക്യൂട്ട് പ്രേതമായെത്തിയ ഡെലൂലു പ്രേക്ഷക ഹൃദയം കീഴടക്കി.

മനുഷ്യരെ കണ്ടാല്‍ പേടിക്കുന്ന, ഓണ്‍ലൈനില്‍ ഡ്രസ് ഓര്‍ഡര്‍ ചെയ്യുന്ന ഡെലൂലുവിനെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുത്തു. സിനിമയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെ പറ്റിയും മികച്ച അഭിപ്രായമുണ്ടായിരുന്നു.

ഇപ്പോള്‍ സുധിര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായയില്‍ ഏറ്റവും ടേക്ക് പോയ സീനിനെ കുറിച്ച് സംസാരിക്കുകയാണ് റിയ ഷിബു. ടേബിളില്‍ ഇരുന്ന് കൊണ്ട് താനും നിവിന്‍ പോളിയും സാധ്യയെ കുറിച്ച് സംസാരിക്കുന്ന ഭാഗത്തിന് കുറച്ച് ടേക്ക് പോയെന്ന് നടി പറയുന്നു.

‘ഡെലൂലു സാധ്യയുടെ കാര്യം പറയുമ്പോള്‍ നിവിന്‍ ചേട്ടന്‍ ‘അത്ര പെട്ടന്ന് ക്ലോസ് ആകാന്‍ പാടില്ല, കുറച്ച് വെയ്‌റ്റൊക്കെ ഇട്ട് നില്‍ക്കണം’ എന്ന് പറയുന്നുണ്ട്. അതുവരെയുള്ള സീന്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു.
അത് കഴിഞ്ഞ് ഞാന്‍ ‘പാര്‍ക്കിങ് കിട്ടാതെ കറങ്ങുമ്പോള്‍ നല്ല സ്‌പോട്ട് കിട്ടിയാല്‍ ഉനെ അങ്ങ് ഇടിച്ച് കേറ്റിക്കോളും’ എന്ന് ഒരു ഡയലോഗ് പറയുന്നുണ്ട്.

അതിന് ശരിക്കും കുറച്ച് ടേക്ക് പോയി. ആ ഡയലോഗ് നല്ല ഫണ്ണായത് കൊണ്ട് തന്നെ എനിക്ക് പറയാന്‍ നല്ല എക്‌സൈറ്റ്‌മെന്റായിരുന്നു. അവിടെ എനിക്ക് എക്‌സൈറ്റ്‌മെന്റ് കുറച്ച് കൂടി പോയി. ആ ഡയലോഗ് ഞാന്‍ കുറെ തവണ പറയേണ്ടി വന്നു. ആദ്യം ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ കുറച്ച് ഫ്രസ്റ്റേറ്റഡായി. എനിക്കിത് ചെയ്യാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. കാരണം അതുവരെ ഞാന്‍ കുഴപ്പൊന്നുമില്ലാതെ ചെയ്തിരുന്നു.

PHOTO: റിയ ഷിബു / fACEBOOK.COM

തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് താന്‍ മാത്രമാണ് പറഞ്ഞതെന്നും ആര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ലെന്നും റിയ ഷിബു പറഞ്ഞു. പിന്നീട് കുറച്ച് റിലാക്‌സ്ഡായി താന്‍ ആ സീന്‍ ചെയ്തുവെന്നും അമിതമായി എക്‌സൈറ്റഡായാല്‍ ഡയലോഗുകളൊന്നും കൃത്യമായി പറയാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം താര ജോഡികളായ സൂര്യയും ജ്യോതികയും സര്‍വ്വം മായ കണ്ട് റിയ ഷിബുവിന് കത്തയച്ചത് വലിയ വാര്‍ത്തയായിരുന്നു. റിയ ഷിബു പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം  സര്‍വ്വം മായില്‍ അജു വര്‍ഗീസ്, രഘുനാഥ് പലേരി, ജനാര്‍ദനന്‍, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content highlight:  Riya Shibu talks about the most awkward scene in Sarvam Maya

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.